

ഓഗസ്റ്റ് 27 മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 50 ശതമാനം താരിഫുകൾ പ്രാബല്യത്തിൽ വരികയാണ്. ഉൽപ്പന്നങ്ങള്‍ക്ക് താരിഫ് നടപ്പാക്കുന്നതിന് മുന്നോടിയായി ട്രംപ് ഭരണകൂടം ഇന്ത്യക്ക് നോട്ടീസ് അയച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അധിക താരിഫുമായി മുന്നോട്ട് പോകാനുളള നീക്കത്തിലാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
അതേസമയം താഴെ പറയുന്ന മൂന്ന് വ്യവസ്ഥകള്‍ പാലിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ബാധകമാകില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍.
ഓഗസ്റ്റ് 27 ന് പുലർച്ചെ 12:01 (EDT) ന് മുമ്പായി കപ്പലിൽ കയറ്റി യുഎസിലേക്ക് യാത്രയിലേക്കുളള ഇന്ത്യൻ ഉൽപ്പന്നങ്ങൾ അധിക താരിഫിൽ നിന്ന് ഒഴിവാക്കപ്പെടും.
സെപ്റ്റംബർ 17-ന് പുലർച്ചെ 12:01 ന് മുമ്പ് യു.എസില്‍ ഉപയോഗിക്കുന്നതിനായി വെയർഹൗസിൽ നിന്ന് കൊണ്ടുപോകുന്ന ഉല്‍പ്പന്നങ്ങള്‍.
HTSUS 9903.01.85 എന്ന പ്രത്യേക കോഡില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍. ഫാര്‍മസ്യൂട്ടിക്കില്‍ ഉല്‍പ്പന്നങ്ങള്‍, സെമികണ്ടക്ടറുകള്‍, അപൂര്‍വ ധാതുക്കൾ, കോപ്പര്‍ തുടങ്ങിയവയാണ് വിഭാഗത്തിലുളളത്.
റഷ്യയുടെ യുക്രെയ്‌നിനെതിരായ യുദ്ധത്തിന് ആക്കം കൂട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നതായാണ് ഡൊണള്‍ഡ് ട്രംപ് ആരോപിക്കുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന നികുതികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് കത്ത് നല്‍കിയിരുന്നു. കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താൽപ്പര്യങ്ങൾക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മോദി വ്യക്തമാക്കി.
Trump administration imposes 50% tariff on Indian products from August 27, with specific exemptions based on shipment and product codes.
Read DhanamOnline in English
Subscribe to Dhanam Magazine