Begin typing your search above and press return to search.
കയറ്റുമതിയില്‍ കുതിപ്പ്: 21 ദിവസത്തിനിടെ 45 ശതമാനത്തിന്റെ വര്‍ധന
കോവിഡ് പ്രതിസന്ധിക്കിടെയും രാജ്യത്തെ കയറ്റുമതിയില്‍ കുതിപ്പ്. രണ്ടാം പാദം ആരംഭിച്ച ഈ മാസത്തില്‍ 21 ദിവസത്തിനുള്ളില്‍ 45 ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ കയറ്റുമതി 45.13 ശതമാനം വര്‍ധിച്ച് 22.48 ബില്യണ്‍ യുഎസ് ഡോളറായി. ഇറക്കുമതി 64.82 ശതമാനം ഉയര്‍ന്ന് 31.77 ബില്യണ്‍ ഡോളറിലെത്തി. വ്യാപാരക്കമ്മി 9.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂലൈ 1-21 കാലയളവില്‍ രത്‌നങ്ങള്‍, ആഭരണങ്ങള്‍, പെട്രോളിയം, എഞ്ചിനീയറിംഗ് എന്നിവയുടെ കയറ്റുമതി യഥാക്രമം 424.5 ദശലക്ഷം ഡോളര്‍, 923.33 ദശലക്ഷം ഡോളര്‍, 551. 4 ദശലക്ഷം ഡോളര്‍ എന്നിങ്ങനെയാണ്. പെട്രോളിയം, ക്രൂഡ്, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇവയുടെ ഇറക്കുമതി 77.5 ശതമാനം ഉയര്‍ന്ന് 1.16 ബില്യണ്‍ ഡോളറിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ യുഎസ്, യുഎഇ, ബ്രസീല്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 51 ശതമാനം (493.24 മില്യണ്‍ ഡോളര്‍), 127 ശതമാനം (373.36 മില്യണ്‍ ഡോളര്‍), 212 ശതമാനം (144.5 മില്യണ്‍ ഡോളര്‍) എന്നിങ്ങനെയും ഉയര്‍ന്നു.
തുടര്‍ച്ചയായ ഏഴാം മാസമാണ് കയറ്റുമതി വര്‍ധിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിയിലെ ആരോഗ്യകരമായ വളര്‍ച്ചയാണ് ഇതിന് കാരണം.
Next Story
Videos