ഉഷ്‌ണം അകറ്റാൻ ചെലവ് കൂടും, ഫാനുകളുടെ വില 20 % വരെ ഉയരാം

സീലിംഗ് ഫാനുകളുടെ വില 8 മുതല്‍ 20 % വരെ വര്‍ധിക്കും. ഊര്‍ജ കാര്യക്ഷമത ഉറപ്പാക്കാന്‍ ബ്യുറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സ്റ്റാര്‍ റേറ്റിംഗ് കമ്പനികള്‍ നടപ്പാക്കണം. സ്റ്റാര്‍ റേറ്റിംഗ് ഉള്ള ഫാനുകള്‍ ഉപയോഗിച്ചാല്‍ 30 മുതല്‍ 50 ശതമാനം വരെ ഊര്‍ജ ലാഭം ഉപഭോക്താക്കള്‍ക്ക് ലഭിക്കും .

ഹാവെല്‍സ്, ഓറിയെന്റ് ഇലക്ട്രിക്ക്,ഉഷ എന്നി കമ്പനികള്‍ ഫാനുകളുടെ വിലയില്‍ 8 മുതല്‍ 20 ശതമാനം വരെ വില വര്‍ധനവ് നടപ്പാക്കേണ്ടി വരുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. 5-സ്റ്റാര്‍ റേറ്റിംഗ് ഉള്ള ഫാനുകള്‍ നിര്‍മിക്കാന്‍ മോട്ടോറും ഘടകങ്ങളും ഇറക്കുമതി ചെയ്യണം. ബ്രഷ്ലെസ്സ് ഡയറക്ട് കറന്റ്റ് (Brushless Direct Current) മോട്ടോറുകളാണ് ഉപയോഗിക്കേണ്ടന്ത്.പഴ ഇന്‍ഡക്ഷന്‍ മോട്ടോര്‍ ഊര്‍ജ ക്ഷമതയില്‍ പിന്നിലാണ്.

ഉപഭോക്താവിന് വൈദ്യുതി ബില്ല് കുറയുമെങ്കിലും പുതിയ ഫാനുകള്‍ വാങ്ങുമ്പോള്‍ ചെലവ് വര്‍ധിക്കും. ഓറിയെന്റ് ഇലക്ട്രിക്ക് പരമാവധി 8 % വിലവര്ധനവില്‍ നിര്‍ത്താന്‍ ശ്രമിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു വീട്ടിലെ മൊത്തം വൈദ്യുതി ചെലവിന്റ്റെ 20 % വിഹിതം ഫാനുകള്‍ക്കാണ്. ഇന്ത്യന്‍ ഫാന്‍ വിപണിയുടെ വിറ്റുവരവ് 10,000 കോടി രൂപയാണ്. ഇരുന്നൂറില്‍പ്പരം ചെറുതും വലുതുമായ കമ്പനികള്‍ ഉള്ള കടുത്ത മത്സരമുള്ള വിപണിയാണ്.

Related Articles
Next Story
Videos
Share it