

പിഎസ്എ ഗ്രൂപ്പും ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബീല്‍സും തമ്മിലുള്ള ലയനം യഥാര്‍ത്ഥ്യമാകുന്നു. പുതിയ കമ്പനിക്ക് സ്റ്റെല്ലാന്റിസ് എന്ന് പേരിട്ടു. ലയനത്തിന്റെ നടപടികള്‍ 2021 ആദ്യപാദത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
നക്ഷത്രങ്ങളോടൊപ്പം തിളങ്ങുക എന്ന് അര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കായ സ്റ്റെല്ലോ എന്ന പദത്തില്‍ നിന്നാണ് സ്റ്റെല്ലാന്റിസ് എന്ന പേരുണ്ടായത്. പുതിയ കമ്പനി വന്നാലും ഫിയറ്റ്, ജീപ്പ്, സിട്രോണ്‍, പ്യൂഷെ എന്നീ നിലവിലുള്ള ബ്രാന്‍ഡുകളുടെ പേരുകളും ലോഗോയും മാറില്ല.
ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനികളായ പിഎസ്എയും എഫ്‌സിഎയും തമ്മിലുള്ള 50-50 ലയനം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതാണ്.
ജീപ്പ്, ഫിയറ്റ്, മസെറട്ടി ബ്രാന്‍ഡുകളിലൂടെ എഫ്‌സിഎയ്ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണുള്ളത്. എന്നാല്‍ പിഎസ്എ, സിട്രോണ്‍ എന്ന ബ്രാന്‍ഡിലൂടെയായിരിക്കും അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്.
കോമ്പസിന്റെ പുതിയ വകഭേദം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജീപ്പ്. ഏഴ് സീറ്റ് വകഭേദവും ഇതോടൊപ്പമുണ്ടാകും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine