Begin typing your search above and press return to search.
ഇന്ത്യയിലെ അഞ്ചു കമ്പനികൾ അഞ്ച് ലക്ഷം കോടി ക്ലബ്ബിൽ
ഡിസംബർ അവസാന പാദത്തിൽ വിദേശ നിക്ഷേപകർ 18.5 ബില്യൺ ഡോളർ ഇന്ത്യൻ ഓഹരികളിലേക്ക് പമ്പ് ചെയ്തതിനാൽ അഞ്ച് ലക്ഷം കോടി രൂപ വിലമതിക്കുന്ന അഞ്ച് കമ്പനികൾ എന്ന നേട്ടത്തോടുകൂടിയാണ് രാജ്യത്തെ ഓഹരി വിപണി ഈ വർഷം അവസാനിപ്പിക്കുന്നത് .
ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡും ഇൻഫോസിസ് ലിമിറ്റഡുമാണ് ഈ വർഷം അഞ്ച് ലക്ഷം കോടി രൂപ മാർക്കറ്റ് ക്യാപിറ്റലൈസേഷനുമായി ഈ ക്ലബിൽ പ്രവേശിച്ചത് . റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവയാണ് ഈ ലീഗിൽ ഉള്ള മറ്റു കമ്പനികൾ.
12.64 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മുമ്പിലാണ്. ടാറ്റ കൺസൾട്ടൻസി 10.91 ലക്ഷം കോടി രൂപ, എച്ച്ഡിഎഫ്സി ബാങ്ക് 7.69 ലക്ഷം കോടി രൂപ, ഹിന്ദുസ്ഥാൻ യൂണിലിവർ 5.63 ലക്ഷം കോടി രൂപ, ഇൻഫോസിസ് 5.26 ലക്ഷം കോടി രൂപ എന്നീ കമ്പനികളാണ് തൊട്ടു പിന്നിലായി വരുന്നത് .
കോവിഡ് കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗ ൺ പ്രഖ്യാപിച്ചതിന് ശേഷം മാർച്ചിൽ ഇന്ത്യൻ ഓഹരികൾ 20 ശതമാനത്തിലധികം ഇടിഞ്ഞു. പക്ഷെ പിന്നീടുണ്ടായ റാലിയിൽ അവർ നഷ്ടം വീണ്ടെടുക്കുക മാത്രമല്ല, നവംബർ, ഡിസംബർ മാസങ്ങളിൽ പുതിയ ഉയരങ്ങളിലെത്തുകയും ചെയ്തു.
"കോവിഡ് ചില ബിസിനസുകൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു. ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ കമ്പനികൾ, ടെക്നോളജി വ്യവസായം, ഓഫ്‌ഷോറിംഗ്, വിദൂരമായി പ്രവർത്തിക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്ക് ഇത് ധാരാളം അവസരങ്ങൾ പുതുതായി വന്നു, "എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ വിശകലന വിദഗ്ധർ പറഞ്ഞു.
2021 ൽ മാർക്കറ്റ് റാലി നിലനിൽക്കുകയാണെങ്കിൽ ഈ ക്ലബിലേക്ക് പ്രവേശിക്കാൻ കുറഞ്ഞത് മൂന്ന് കമ്പനികളെങ്കിലും ഉണ്ട്. 4.44 ലക്ഷം കോടി രൂപ വിപണി മൂലധനമുള്ള എച്ച്ഡിഎഫ്‌സി, 3.88 ലക്ഷം കോടി രൂപ വിലമതിക്കുന്ന കോട്ടക് മഹീന്ദ്ര ബാങ്ക്, 3.54 ലക്ഷം കോടി രൂപയുമായി ഐസിഐസി ഐ ബാങ്ക് എന്നിവയാണ് ഈ ക്ലബ്ബിന്റെ പടിവാതുക്കൽ നിൽക്കുന്നത് .

Next Story
Videos