

വീണ്ടും ആരോഗ്യ സേവന മേഖലയില്‍ നിക്ഷേപത്തിനൊരുങ്ങി ഫ്ലിപ്കാര്‍ട്ട്. ബംഗളൂരു ആസ്താനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ഫർമല്ലമയെ (Pharmallama) ഫ്ലിപ്കാര്‍ട്ട് ഏറ്റെടുത്തേക്കും. 2020ല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഫാര്‍മസി സ്റ്റാര്‍ട്ടപ്പാണ് ഫർമല്ലമ. മരുന്നിന്റെ കുറിപ്പടി അപ്‌ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്പാണ് ഇത്.
ആരോഗ്യ രംഗത്തെ സേവനങ്ങള്‍ രാജ്യത്തുടനീളം അവതരിപ്പാക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഏറ്റെടുക്കല്‍. രണ്ട് വര്‍ഷം മുമ്പ് കൊല്‍ക്കത്ത ആസ്ഥാനമായ ശാസ്തസുന്ദര്‍.കോമിന്റെ (sastasundar.com) ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിക്കൊണ്ടാണ് ഫ്ലിപ്കാര്‍ട്ട് ആരോഗ്യ സേവന മേഖലയിലേക്ക് എത്തുന്നത്. ശാസ്തസുന്ദര്‍.കോമാണ് പിന്നീട് ഫ്ലിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് ആയി മാറിയത്. നെറ്റ്‌മെഡ്‌സ്, ടാറ്റ1 എംജി, ഫാംഈസി, അപ്പോളോ തുടങ്ങിയവയാണ് മേഖലയില്‍ കമ്പനിയുടെ മുഖ്യ എതിരാളികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine