ഇനി ഭക്ഷണം ഓർഡർ ചെയ്യുന്നത് ചെലവേറും, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവ ഡെലിവറി ഫീസ് കൂട്ടുന്നു

ഉത്സവ സീസണിന് മുന്നോടിയായി കമ്പനികൾ അടുത്തിടെ പ്ലാറ്റ്‌ഫോം ഫീസ് ഏർപ്പെടുത്തിയിരുന്നു
Swiggy delivery
Published on

സൊമാറ്റോ , സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളുടെ സര്‍വീസ് ചാര്‍ജ് കൂടുന്നു. സെപ്റ്റംബർ 22 മുതൽ ഡെലിവറി ചാർജുകളിൽ 18 ശതമാനം ജിഎസ്ടി ചുമത്തുന്നതിനാലാണ് നിരക്കില്‍ വര്‍ധന ഉണ്ടാകുക. ഉത്സവ സീസണിന് മുന്നോടിയായി ഈ കമ്പനികൾ അടുത്തിടെ പ്ലാറ്റ്‌ഫോം ഫീസ് ഏർപ്പെടുത്തിയതിന് പുറമെയാണ് ഈ നിരക്ക് വര്‍ധന.

തിരഞ്ഞെടുത്ത വിപണികളിൽ സ്വിഗ്ഗി ഇതിനോടകം പ്ലാറ്റ്‌ഫോം ഫീസ് ജിഎസ്ടി ഉൾപ്പെടെ 15 രൂപയായി ഉയർത്തിയിട്ടുണ്ട്. സൊമാറ്റോ അവരുടെ പ്ലാറ്റ്‌ഫോം ഫീസ് 12.50 രൂപയായി (ജിഎസ്ടി കൂടാതെ) ഉയർത്തി. അതേസമയം, മൂന്നാമത്തെ വലിയ ഭക്ഷ്യ വിതരണ കമ്പനിയായ മാജിക്പിനും (Magicpin) പ്ലാറ്റ്‌ഫോം ഫീസ് ഓർഡറിന് 10 രൂപയായി പരിഷ്കരിച്ചു. ഉപയോക്താക്കൾക്ക് ഇതോടെ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് ചെലവേറിയതായി മാറിയിരിക്കുകയാണ്.

ഭക്ഷ്യ വിതരണ കമ്പനികൾക്ക് പ്ലാറ്റ്‌ഫോം ഫീസ് അധിക വരുമാന സ്രോതസായി മാറിയിട്ടുണ്ട്. രാജ്യത്തെ ഭക്ഷ്യ വിതരണ മേഖലയിലെ ചെലവ് വർദ്ധിക്കുന്ന പ്രവണത വ്യക്തമാക്കുന്നതാണ് സൊമാറ്റോ, സ്വിഗ്ഗി, മാജിക്പിൻ എന്നിവ ഒരേസമയം സര്‍വീസ് നിരക്കില്‍ വർധനവ് വരുത്തിയത്. ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇത്തരം സൗകര്യങ്ങള്‍ ഇനി താങ്ങാനാവുമോ എന്ന ആശങ്ക പരക്കെയുണ്ട്.

ടോയിംഗുമായി സ്വിഗ്ഗി

അതേസമയം, താങ്ങാനാവുന്ന വിലയിലുളള ഭക്ഷണങ്ങള്‍ ലഭിക്കുന്നതിനായി പുതിയ ആപ്പ് സ്വിഗ്ഗി പുറത്തിറക്കി. ടോയിംഗ് (Toing) എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ 100 നും 150 രൂപക്കും ഇടയില്‍ വിലയുള്ള ഭക്ഷണകള്‍ ലഭ്യമാകുന്ന റെസ്റ്റോറന്റുകളെയാണ് കമ്പനി ലിസ്റ്റ് ചെയ്യുക. നിലവിൽ പൂനെയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് സേവനം ലഭ്യമാകുക. സെപ്‌റ്റോ കഫേ, റാപ്പിഡോസ് ഓൺലി എന്നിവയായിരിക്കും ടോയിംഗിന്റെ എതിരാളികള്‍. വിദ്യാർത്ഥികൾക്കും പരിമിതമായ വരുമാനമുള്ള പ്രൊഫഷണലുകൾക്കും പ്രയോജനകരമായിരിക്കും ആപ്പ് എന്നാണ് കരുതുന്നത്.

Food delivery platforms like Zomato and Swiggy increase service charges as 18% GST applies from September 22.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com