Begin typing your search above and press return to search.
ഫോഡ്-മഹീന്ദ്ര കൂട്ടുകെട്ട് അവസാനിക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ് !
ഹീന്ദ്ര-ഫോഡ് കൂട്ടുകെട്ടില്‍ പുത്തന്‍ വാഹനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന വാഹനപ്രേമികളെ നിരാശരാക്കി ഇരുകമ്പനികളും കൂട്ടുകച്ചവടത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2019 ഒക്ടോബര്‍ ഒന്നിനാണ് മഹീന്ദ്ര-ഫോഡ് പങ്കാളിത്തം ഔദ്യോഗികമായി ഒപ്പിട്ടത്. പുതിയ കമ്പനിയില്‍ മഹീന്ദ്രയ്ക്ക് 51 ശതമാനം ഓഹരിയും ഫോഡിന് 49 ശതമാനം ഓഹരിയും എന്നതായിരുന്നു ധാരണ.
2017 ല്‍ പ്രഖ്യാപനം നടത്തുകയും 2019 ല്‍ ഒപ്പിടുകയും ചെയ്ത ഈ ഉടമ്പടി പ്രകാരം ഫോഡ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും മഹീന്ദ്ര ഏറ്റെടുത്തിരുന്നു. ഈ പങ്കാളിത്തത്തിന് കീഴില്‍ ഏകദേശം 2,000 കോടി രൂപയുടെ നിക്ഷേപം, എസ് യു വി എം പി വി സെഗ്മെന്റ് ഉള്‍പ്പെടെ പുതിയ കാറുകളുടെ വികസനം, സാങ്കേതികവിദ്യകള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയ ധാരണകളായിരുന്നു ഉണ്ടായിരുന്നതും.
ഡിസംബര്‍ 31 ന് ഇരു കമ്പനികളും തമ്മിലുളള കരാറിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇത് പുതുക്കുന്നില്ല എന്നതാണ് തീരുമാനം.
കഴിഞ്ഞ 15 മാസത്തിനിടെ വന്ന മഹാമാരി മൂലം നേരിടേണ്ടി വരുന്ന പ്രതിസന്ധിയും തുടര്‍ന്നുള്ള ആഗോള സാമ്പത്തിക, വ്യാപാര സാഹചര്യങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങളുമാണ് പങ്കാളിത്തത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഫോര്‍ഡ് വ്യക്തമാക്കി.
ആഗോള തലത്തില്‍ അഞ്ചാമതായി നില്‍ക്കുന്ന ഫോഡ് ഇന്ത്യന്‍ വിപണിയില്‍ സ്വതന്ത്രമായി നില്‍ക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. കൂട്ടുല്‍പ്പാദനവും പങ്കാളിത്തവുമാണ് അവസാനിപ്പിക്കുന്നത്.
ജനുവരി 1(ഡംസംബര്‍ 31 അര്‍ധരാത്രി) ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ മഹീന്ദ്ര ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മാത്രമല്ല മഹീന്ദ്രയുടെ കാര്‍ ഉല്‍പ്പാദന പദ്ധതികളെ ഇതു ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
Next Story
Videos