നാല് ദിവസം നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന് തുടക്കമായി

സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ വെല്ലുവിളികളും അവസരങ്ങളും സമ്മേളനം ചർച്ച ചെയ്യും
International Spice Conference
Image courtesy: Canva
Published on

ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (AISEF) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ. എസ്.സി- 2025) ബംഗളൂരുവിലെ ലീല ഭാരതീയ സിറ്റിയിൽ ആരംഭിച്ചു. സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്ന നാല് ദിവസത്തെ സമ്മേളനത്തിൽ ആഗോള വ്യവസായ പ്രമുഖരും നയരൂപീകരണ വിദഗ്ദ്ധരും ഗവേഷകരും പങ്കെടുക്കുന്നു.

ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എം.എല്ല സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉയർന്ന ഗുണനിലവാരമുള്ള സുഗന്ധവ്യഞ്ജന വ്യവസായം സൃഷ്ടിക്കുന്നതിനായി ഗവേഷക-വ്യവസായ-ഗുണ നിയന്ത്രണ സ്ഥാപനങ്ങൾ യോജിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഇന്ത്യ ആഗോള വിപണിയുടെ 25 ശതമാനം വിഹിതം നിലനിർത്തുന്നുണ്ടെന്ന് സ്‌പൈസസ് ബോർഡ് ഇന്ത്യയുടെ സെക്രട്ടറി പി. ഹേമലത ഐഎഎസ് പറഞ്ഞു.

2024 ൽ 24 ബില്യൺ യുഎസ് ഡോളറായി വിലമതിക്കുന്ന ഇന്ത്യൻ സുഗന്ധവ്യഞ്ജന വിപണി 2033 ഓടെ 61 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നും 10.56 ശതമാനം വാർഷിക വാർഷിക വളർച്ച കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി എ.ഐ.എസ്.ഇ.എഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ അഭിനവ് ബിന്ദ്ര, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.പി കാമത്ത്, ഐഎസ്‌സി 2025 ബിസിനസ് കമ്മിറ്റി ചെയർമാനും എഐഎസ്ഇഎഫ് വൈസ് ചെയർമാനുമായ മിസ്റ്റർ നിഷേഷ് ഷാ എന്നിവരും സംസാരിച്ചു. ആഗോള സുഗന്ധവ്യഞ്ജന വ്യവസായത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മാനെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി.ഇ.ഒ ജീൻ മാനെയ്ക്ക് നൽകി.

ആഗോള സ്‌പൈസ് വ്യാപാരത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി അമേരിക്കൻ സ്‌പൈസ് ട്രേഡ് അസോസിയേഷനും ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറവും ധാരണാപത്രത്തിലും ഒപ്പുവച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com