കൊച്ചിയില്‍ നാല് പുതിയ ഇലക്ട്രിക് ആര്‍.ടി.ജി ക്രെയിനുകളെത്തി

കൊച്ചിയില്‍ ഡി.പി വേള്‍ഡ് (DP World) നടത്തുന്ന ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍ (ICTT) നാല് പുതിയ ഇലക്ട്രിക് ആര്‍.ടി.ജി (റബര്‍ ടയര്‍ഡ് ഗാന്‍ട്രി) ക്രെയിനുകളെത്തി. എം.വി.പീറ്റഴ്‌സ്ഗ്രാഷ് എന്ന കപ്പലിലാണ് ഈ ക്രെയിനുകളെത്തിയത്.

സുസ്ഥിരത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്

ഇന്ത്യയുടെ മുന്‍നിര ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ക്രെയിനുകളെത്തിയത്. 2030ഓടെ 28% കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കുറയ്ക്കുക എന്ന ഡി.പി വേള്‍ഡിന്റെ സുസ്ഥിരത ലക്ഷ്യം കൈവരിക്കുന്നതിനും പുതിയ ഇലക്ട്രിക് ആര്‍.ടി.ജി ക്രെയിനുകള്‍ സഹായിക്കും.

പുതിയ ഈ നാല് ഇലക്ട്രിക് ആര്‍.ടി.ജി ക്രെയിനുകളുടെ വരവും ഡിസംബറില്‍ വരാനിരിക്കുന്ന 2 അത്യാധുനിക എസ്.ടി.എസ് (ഷിപ്പ്-ടു-ഷോര്‍) മെഗാ മാക്‌സ് ക്രെയിനുകളുടെ വരവും ഡി.പി വേള്‍ഡ് കൊച്ചിയുടെ സുസ്ഥിരത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ശേഷി വര്‍ധനയിലും ഒരു പ്രധാന നാഴികക്കല്ലായിരിക്കും.

ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന് മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, മെഡിറ്ററേനിയന്‍ എന്നിവിടങ്ങളിലെ വിവിധ അന്താരാഷ്ട്ര തുറമുഖങ്ങളില്‍ സേവനമനുഷ്ഠിക്കുന്നതിനൊപ്പം ഇന്ത്യയുടെ ഇരു തീരങ്ങളിലുമുള്ള 12ല്‍ അധികം തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസ് ലൈനുകളുമുണ്ട്.


Related Articles

Next Story

Videos

Share it