

കേരളത്തിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ച് ജപ്പാനിലെ പ്രമുഖ ഐടി കമ്പനിയായ ഫുജിറ്റ്സു. ഫോർച്യൂൺ 500 പട്ടികയിൽ ഉൾപ്പെട്ട കമ്പനിയാണ് ടോക്യോ ആസ്ഥാനമായുളള ഫുജിറ്റ്സു ലിമിറ്റഡ്.
കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനത്ത് സോഫ്റ്റ്‍വെയർ ഡവലപ്മെന്റ് സെന്റർ ആരംഭിക്കാനാണു പദ്ധതിയിടുന്നത്.
നിസാൻ ഡിജിറ്റലിനു പിന്നാലെയാണ് ഫുജിറ്റ്സുവും കേരളത്തിലേക്കു വരുന്നത്. നിസാന്‍റെ ഏറ്റവും പ്രധാനപ്പെട്ട സേവനദാതാവ് കൂടിയാണ് ഫുജിറ്റ്സു.
ഫുജിട്സു ആഗോള വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ മേധാവിയുമായ ശ്രീകാന്ത് വാസെ, ഇന്ത്യയിലെ ഉപമേധാവി മനോജ് നായര്‍, നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ് എന്നിവർ എന്നിവരടങ്ങുന്ന ടീമാണ് മുഖ്യമന്ത്രിയെ കണ്ടത്.
ഇതോടൊപ്പം, മറ്റൊരു സ്വപ്ന പദ്ധതിയായ ടോറസ് ഡൗൺടൗൺ ടെക്‌നോപാർക് പ്രോജക്ടിന്റെ നിർമ്മാണ പ്രവത്തനങ്ങൾക്ക് മുഖ്യമന്ത്രി ഇന്ന് ഔദ്യോഗികമായി തുടക്കമിടും. 1500 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ കേരളത്തിലേക്ക് വരുന്നത്. ഐടി സ്പേസിനുപുറമെ മാൾ, ബിസിനസ് ക്ലാസ് ഹോട്ടൽ, സെർവീസ്ഡ് അപ്പാർട്മെന്റ്സ് എന്നിവയും പ്രോജെക്ടിൽ ഉൾപ്പെടും.
Read DhanamOnline in English
Subscribe to Dhanam Magazine