ലോകത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളില്‍ നാല് എണ്ണം 'ഇന്ത്യന്‍'

2022 ലെ ലോകത്തെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളുടെ പട്ടികയിൽ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് (Microsoft), ആമസോൺ (Amazon), ചൈനയിലെ ടെൻസെൻറ്റ് (Tencent) എന്നി കമ്പനികൾ യഥാക്രമം ഒന്നു മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ കൈയടക്കിയപ്പോൾ, ഇന്ത്യ യിലെ നാലു പ്രമുഖ ബ്രാൻഡുകൾ ആദ്യ 100 ബ്രാൻഡുകളിൽ സ്ഥാനം നേടി.

മുൻ വർഷത്തെ പോലെ ആപ്പിൾ (Apple India) ഒന്നാം സ്ഥാനം നിലനിർത്തി (ബ്രാൻഡ് മൂല്യം 947.062 ശതകോടി ഡോളർ, ഗൂഗിൾ (Google) (819.573 ശതകോടി ഡോളർ), ആമസോൺ (705.646 ശതകോടി ഡോളർ), മൈക്രോസോഫ്റ്റ് (61.460 ശതകോടി ഡോളർ), ടെൻ സെൻറ്റ് (214.023 ശതകോടി ഡോളർ).
ഇന്ത്യൻ കമ്പനികളിൽ മുന്നിൽ എത്തിയത് ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) (ബ്രാൻഡ് മൂല്യം 50.349 ശതകോടി ഡോളർ)-46 -ാമത്തെ റാങ്ക് , എച്ച് ഡി എഫ് സി ബാങ്ക് (HDFC Bank) (35.603 ശതകോടി ഡോളർ) -61 റാങ്ക് , ഇൻഫോസിസ് (33.551 ശതകോടി ഡോളർ)-64 റാങ്ക്, എൽ ഐ സി (LIC) (23.26 ശതകോടി ഡോളർ)- 92 റാങ്ക്. ടി സി എസ് മുൻ വർഷത്തെ അപേക്ഷിച്ച് 12 റാങ്ക് മുന്നിൽ കയറി, എച്ച് ഡി എഫ് സി ബാങ്ക് 5 റാങ്കും മുന്നിൽ എത്തി എന്നാൽ എൽ ഐ സി യുടെ 19 റാങ്ക് താഴേക്ക് പോയി. ഇൻഫോസിസിന് (Infosys) ആദ്യമായിട്ടാണ് ഗ്ലോബൽ ബ്രാൻഡ്‌സ് 100 പട്ടികയിൽ ഇടം ലഭിക്കുന്നത്.
കാന്തർ ബ്രാൻഡ്സ് (KANTAR BrandZ) എന്ന സ്ഥാപനം ലോക വ്യാപകമായി 1,70,000 ഉപഭോക്താക്കൾക്കിടയിൽ നടത്തിയ സർവേയിൽ നിന്നാണ് മികച്ച ബ്രാൻഡുകളെ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ ബ്രാൻഡിനെ കുറിച്ചുള്ള ധാരണയോടൊപ്പം കമ്പനിയുടെ സാമ്പത്തിക മാതൃകയും (Financial Model) വിലയിരുത്തിയാണ് ഗ്ലോബൽ ബ്രാൻഡ്‌സ് (Global Branding) പട്ടിക തയ്യാറാക്കുന്നത്.
കൺസ്യുർ ടെക്‌നോളജി, ആഡംബര ബ്രാൻഡുകളാണ് മൂല്യത്തിൽ ഏറ്റവും അധികം മുന്നേറ്റം രേഖപ്പെടുത്തിയത്. ആദ്യ 100 ബ്രാൻഡുകളുടെ മൂല്യം 23 % വർധിച്ച് 8000 കോടി ഡോളറായി. ഏറ്റവും മൂല്യവത്തായ ബ്രാൻഡുകൾ വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകുന്നുണ്ട്.അതിനാൽ ഓഹരി ഉടമകൾക്ക് മികച്ച ആദായവും നൽകാൻ കഴിയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it