Begin typing your search above and press return to search.
ഐപിഒയ്ക്ക് ഒരുങ്ങി ഗോ എയര്‍; ലക്ഷ്യം 3,600 കോടി രൂപ
കുറഞ്ഞ നിരക്കിലുള്ള കാരിയര്‍ വിമാനകമ്പനിയായ ഗോ എയര്‍ലൈന്‍സ് അതിന്റെ ആസൂത്രിത ഐപിഒയ്ക്ക് മുന്നോടിയായി റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിഎച്ച്ആര്‍പി) ഫയല്‍ ചെയ്തു. എസിഐസിഐ സെക്യൂരിറ്റീസ്, സിറ്റിഗ്രൂപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവരാണ് ഗോ എയറിന്റെ ഐപിഒ നിയന്ത്രിക്കുന്നത്.
ഡിആര്‍എച്ച്പി വ്യക്തമാക്കതനുസരിച്ച് പുതിയ ഓഹരി ഇഷ്യു വഴി 3,600 കോടി രൂപ സമാഹരിക്കാനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്.
മുമ്പ് ഗോ എയര്‍ലൈന്‍സ് ഒരു കന്നി ഓഹരി വില്‍പനയ്ക്ക് അടുത്തെത്തിയെങ്കിലും അവസാന നിമിഷം പിന്‍മാറി.
മെയ് 13 നാണ് ഗോ എയര്‍ തങ്ങളുടെ റീ ബ്രാന്‍ഡിംഗ് പരസ്യപ്പെടുത്തിയത്. കുറഞ്ഞ നിരക്കുകള്‍, പുതിയ വിമാനങ്ങള്‍, സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ലോഗോയും രൂപത്തിലും നിറത്തിലും മാറിയിട്ടുണ്ട്. 2005 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിമാന കമ്പനിയില്‍ നിലവില്‍ 50 വിമാനങ്ങളേ ഉള്ളൂ, ഒരു വര്‍ഷത്തിനുശേഷം ആരംഭിച്ച ഇവരുടെ എതിരാളി ഇന്‍ഡിഗോ ഇപ്പോള്‍ അഞ്ചിരട്ടി വലുപ്പത്തിലാണ്.
Next Story
Videos