ഗോ ഫസ്റ്റ് എയര്‍ലൈനും ഓഹരി വിപണിയിലേക്കോ?

രാജ്യത്തെ പ്രമുഖ വിമാന സര്‍വീസ് കമ്പനിയായ ഗോ ഫസ്റ്റ് (Go First) എയര്‍ലൈനും ഓഹരി വിപണിയില്‍ ലിസ്റ്റിംഗിന് ഒരുങ്ങുന്നതായി സൂചന. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 57 വിമാനങ്ങളുള്ള ഗോ ഫസ്റ്റ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഫണ്ട് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതായാണ് വ്യവസായ വൃത്തങ്ങള്‍ പറയുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് തിരിച്ചുവരുന്ന വിമാന സര്‍വീസ് കമ്പനി സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് ഐപിഒയിലൂടെ ഫണ്ട് സമാഹരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

57 വിമാനങ്ങളുള്ള ഗോ ഫസ്റ്റ് ജൂണില്‍ 78.7 ശതമാനം ഒക്യുപെന്‍സിയാണ് രേഖപ്പെടുത്തിയത്. ഇതേ മാസത്തില്‍ 9.5 ശതമാനം വിപണി വിഹിതമാണ് എയര്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ സമീപകാലത്ത് എഞ്ചിനീയറിംഗ് തകരാറുമായി ബന്ധപ്പെട്ട പ്രശ്‌നവും കമ്പനി നേരിട്ടിരുന്നു. ലഭ്യമായ ഏറ്റവും പുതിയ സാമ്പത്തിക കണക്കുകള്‍ പ്രകാരം, 2021 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 923 കോടി രൂപയുടെ നഷ്ടമാണ് എയര്‍ലൈന്‍ (Airlines) റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അതേ കാലയളവില്‍ മൊത്തം വരുമാനം 105 ശതമാനം ഉയര്‍ന്ന് 1,202.90 കോടി രൂപയായി.
ഗോ എയര്‍ എന്ന പേരില്‍ സ്ഥാപിതമായ ഗോ ഫസ്റ്റ് (Go First), മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 2005 നവംബറിലാണ് പ്രവര്‍ത്തനമാരംഭിച്ചത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it