കൃത്യസമയം, കാര്യക്ഷമത: ഗോ എയറിന് അവാര്‍ഡ്

കൃത്യസമയം, കാര്യക്ഷമത: ഗോ എയറിന് അവാര്‍ഡ്
Published on

കൃത്യസമയം പാലിക്കുന്നതില്‍ (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) തുടര്‍ച്ചയായി 12-ാം മാസവും മുന്നിട്ട് നിന്ന നേട്ടത്തിന്റെ ബലത്തില്‍ മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയര്‍ കരസ്ഥമാക്കി.പോര്‍ട്ടബ്ലെയറില്‍ നടന്ന ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡിന്റെ ആദ്യ പതിപ്പിലാണ് ഗോ എയറിന് പുരസ്‌കാരം ലഭിച്ചത്.

കേന്ദ്ര ടൂറിസം മന്ത്രാലയവും ആന്‍ഡമാന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റര്‍മാരും ചേര്‍ന്നാണ് ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് സംഘടിപ്പിച്ചത്. എട്ട് വര്‍ഷം മുമ്പ് തങ്ങളുടെ 19 ാമത് ലക്ഷ്യസ്ഥാനമായി  സര്‍വീസ് ആരംഭിച്ചതുമുതല്‍ പോര്‍ട്ട്‌ബ്ലെയറിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ഉറക്കമില്ലാത്ത രാത്രികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 150 % വര്‍ദ്ധന 2011-18 കാലയളവില്‍ ആന്‍ഡമാനിലുണ്ടായി. വിനോദ സഞ്ചാരികള്‍ 2.02 ലക്ഷത്തില്‍ നിന്ന് 5.13 ലക്ഷമായി ഉയര്‍ന്നു. ഹോട്ടല്‍ താമസം ഇരട്ടിയായി. ടൂറിസ്റ്റ് ക്യാബുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഈ വളര്‍ച്ചയില്‍ ഗോ എയര്‍ അവിഭാജ്യ ഘടകമായിരുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com