ഇനി ഗോദ്‌റെജിന്റെ വായ്പയും; സാമ്പത്തിക സേവന മേഖലയിലേക്ക് കടന്ന് ഗോദ്‌റെജ്

ഭവനവായ്പ അടക്കമുള്ള സേവനങ്ങള്‍ക്കായി ഗോദ്‌റെജ് ഹൗസിംഗ് ഫിനാന്‍സ് എന്ന പേരില്‍ സ്ഥാപനത്തിന് തുടക്കമിട്ടു
ഇനി ഗോദ്‌റെജിന്റെ വായ്പയും; സാമ്പത്തിക സേവന മേഖലയിലേക്ക് കടന്ന് ഗോദ്‌റെജ്
Published on

രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗോദ്‌റെജ് ഗ്രൂപ്പ് സാമ്പത്തിക സേവനങ്ങള്‍ക്കായി പുതിയ സ്ഥാപനത്തിന് തുടക്കമിട്ടു. ഗോദ്‌റെജ് ഹൗസിംഗ് ഫിനാന്‍സ് എന്ന സ്ഥാപനത്തിലൂടെ രാജ്യത്തെമ്പാടും ഭവന വായ്പ ലഭ്യമാക്കുകയാണ് ആദ്യ ലക്ഷ്യം. 6.69 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പ ലഭ്യമാക്കുമെന്നാണ് ഗ്രൂപ്പിന്റെ പ്രഖ്യാപനം. തുടക്കത്തില്‍ മുംബൈ, ഡല്‍ഹി-എന്‍സിആര്‍, പൂന, ബംഗളൂരു എന്നിവിടങ്ങളിലായിരിക്കും സേവനം ലഭ്യമാക്കുക. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാക്കും.

ഭവന വായ്പയ്ക്ക് പുറമേ ബിസിനസ്, വ്യക്തിഗത വായ്പകളും പിന്നീട് ലഭ്യമാക്കും.

2021 മാര്‍ച്ചോടെ 1000 കോടി രൂപയുടെ ബിസിനസ് എന്നതാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. വിവിധ ബില്‍ഡര്‍മാരുടെയും ഗോദ്‌റെജ് ഗ്രൂപ്പിന് കീഴിലുള്ള ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെയും സഹകരണത്തോടെയാകും പുതിയ കമ്പനിയുടെ പ്രവര്‍ത്തനം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com