ഗോദ്‌റേജ് ഗ്രൂപ്പ് വേര്‍പിരിയുന്നു

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ ഗോദറേജ് ഗ്രൂപ്പ് രണ്ടായി പിരിയുന്നു. 4.1 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള ഗ്രൂപ്പിൻ്റെ നിലവിലെ ചെയര്‍മാന്‍ എഴുപത്തൊമ്പതുകാരനായ ആദി ഗോദ്‌റേജ് ആണ്. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, ഇന്‍സ്ട്രിയല്‍ എന്‍ഞ്ചിനീയറിംഗ്, ഗൃഹോപകരണങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിങ്ങനെ വവിധ മേഖലകളില്‍ ഗോദ്‌റേജിന് സാന്നിധ്യമുണ്ട്.

ഗോദ്‌റേജ് ഇന്‍ജസ്ട്രീസ്, ഗോദ്‌റേജ് അഗ്രോവെറ്റ്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് തുടങ്ങളിയ ലിസ്റ്റ് ചെയ്തവയും ലിസ്റ്റ് ചെയ്യാത്ത ഗോദ്‌റേജ് & ബോയ്‌സി തുടങ്ങിയവയാണ് ഗ്രൂപ്പിൻ്റെ കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍.

ആദിര്‍ ഗോദ്‌റേജിൻ്റെ സഹോദരനായ നാദിര്‍ ആണ് ഗോദ്‌റേജ് ഇന്‍ഡസ്ട്രീസിൻ്റെയും, ഗോദ്‌റേജ് അഗ്രോവെറ്റിൻ്റെയും ചെയര്‍മാന്‍. ഇവരുടെ ബന്ധു ജംഷിദ് എന്‍ ഗോദ്‌റേജ് ആണ് ഗോദ്‌റേജ് & ബോയ്‌സിയുടെ ചെയര്‍മാന്‍.

ഗോദ്‌റേജിൻ്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍ ആദി, നാദിര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നവയും ജംഷിദ് സഹോദരി സ്മിത ഗോദ്‌റേജ് എന്നിവരുടെ നേതൃത്വത്തിലുള്ളവയും എന്നിങ്ങനെ രണ്ടായി വിഭജിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ദീര്‍ഘകാല പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് ഗോദ്‌റേജ് കുടുംബം ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ഗോദ്റെജ് ഗ്രൂപ്പിലെ പ്രൊമോട്ടര്‍ ഹോള്‍ഡിംഗിൻ്റെ ഏകദേശം 23 ശതമാനവും പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നിക്ഷേപം നടത്തുന്ന ട്രസ്റ്റുകളിലാണ്. 1897ല്‍ വക്കീല്‍ ആയിരുന്ന അര്‍ദേശിര്‍ ഗോദ്‌റേജ് ആണ് ഗ്രൂപ്പിൻ്റെ സ്ഥാപകന്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it