സ്വർണാഭരണ ഡിമാന്റ് 2022 ൽ കുറയും, കാരണങ്ങൾ ഇവയാണ്

രൂപയുടെ മൂല്യ തകർച്ച, വർധിച്ച ഇറക്കുമതി തീരുവ, വില വർധനവ് പ്രധാന കാരണങ്ങൾ
സ്വർണാഭരണ ഡിമാന്റ് 2022 ൽ കുറയും, കാരണങ്ങൾ ഇവയാണ്
Published on

2022 ആദ്യ പാദത്തിൽ സ്വർണാഭരണ ഡിമാൻറ്റ് ദുർഭലമായതിനാൽ ഈ വർഷത്തെ ആദ്യ പകുതിയിൽ മൊത്തം ഡിമാന്റ് 6 % വർധിച്ച് 234 ടണ്ണായി. 2021 ൽ ഇതേ കാലയളവിൽ വിൽപ്പന്ന വളരെ കുറഞ്ഞിരുന്നതു കൊണ്ടാണ് 2022 ലെ കണക്കുകളിൽ 6 % ഉയർച്ച രേഖപ്പെടുത്തിയത്.

2022 ൽ രൂപയുടെ മൂല്യ തകർച്ച, വർധിച്ച ഇറക്കുമതി തീരുവ, പണപ്പെരുപ്പം എന്നി സാഹചര്യത്തിൽ സ്വർണാഭരണ വിപണി കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു.

ഗ്രാമീണ മേഖലയിൽ ഡിമാന്റ് കുറയാൻ കാരണം കാർഷിക വായ്‌പകളുടെ പലിശ നിരക്ക് വർധിച്ചതാണ്.

നിലവിൽ 22 കാരറ്റ്‌ സാധാരണ സ്വര്ണാഭരണങ്ങൾക്കും, ഭാരം കുറഞ്ഞ 18 കാരറ്റ്, 14 കാരറ്റ്‌ സ്വര്ണാഭരണങ്ങൾളാണ് കൂടുതൽ വിറ്റ് പോകുന്നത് .

ആഗോള തലത്തിൽ 2022 രണ്ടാം പാദത്തിൽ സ്വര്ണാഭരണ ഡിമാന്റ് നാലു ശതമാനം ഉയർന്ന് 453 ടണ്ണും, ആദ്യ പകുതിയിൽ ഡിമാന്റ് 2 % കുറഞ്ഞ് 928 ടണ്ണുമായി.

മുഖ്യ സ്വർണ ഉപഭോഗ രാഷ്ട്രമായ ചൈനയിലും സ്വർണാഭരണ ഈ വര്ഷം ഇടിഞ്ഞു. രണ്ടാം പാദത്തിൽ 29 % കുറഞ്ഞ് 103 ടൺ, ആദ്യ പകുതിയിൽ 17 കുറഞ്ഞ് ടണ്ണുമായി.

ആഗോള സ്വർണ ഡിമാന്റ് 2022 ആദ്യ പകുതിയിൽ 12 % വർധിച്ച് 2189 ടണ്ണായി. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ജൂലൈയിൽ 0.75 % വർധിപ്പിച്ചത് കൊണ്ട് സ്വർണ ഡിമാന്റ് (Gold Demand) വർധിക്കുമെന്ന് ബ്ലൂംബെർഗ് റിസർച്ച് അഭിപ്രായപ്പെട്ടു. 2022 രണ്ടാം പകുതിയിൽ സ്വർണ വില (Gold Price) തിരിച്ചു കയറുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര വില ഔൺസിന് 1762 ഡോളറായി നിലവിൽ വർധിച്ചിട്ടുണ്ട്. യു എസ് ഡോളർ ശക്തമായി തുടരുന്നത് സ്വർണ വില ഉയരുന്നതിന് തടസമാകും..

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com