സ്വര്‍ണം കുത്തനെ താഴേക്ക്, ഇന്ന് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് പവന് നേടാം ₹1,280 കുറവ്

രാജ്യാന്തര വിപണിയിലെ തളര്‍ച്ചയും മിഡിൽ ഈസ്റ്റ് രാഷ്ട്രീയ സാഹചര്യങ്ങളും കേരള വിപണിയില്‍ പ്രതിഫലിച്ചു
സ്വര്‍ണം കുത്തനെ താഴേക്ക്, ഇന്ന് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് പവന് നേടാം ₹1,280 കുറവ്
Published on: 

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വര്‍ണ വിലയില്‍ മാറ്റം. രാജ്യാന്തര വിലയില്‍ മാറ്റമുണ്ടായതോടെ ഉച്ചയ്ക്ക് 1.59 ഓടെ കേരളത്തിലെ വ്യാപാര സംഘടനകളും വിലയില്‍ മാറ്റം വരുത്തുകയായിരുന്നു. ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,720 രൂപും പവന് 960 രൂപ കുറഞ്ഞ് 1,09,760 രൂപയുമായി.

ഇന്ന് രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞാണ് വ്യാപാരം ആരംഭിച്ചത്. ഇതോടെ ഇന്ന് പവന്‍ വിലയിലുണ്ടായിരിക്കുന്നത് 1,280 രൂപയുടെ കുറവാണ്.

നിലവില്‍ 18 കാരറ്റിന് 100 രൂപ കുറഞ്ഞ് 11,270 രൂപയും 14 കാരറ്റിന് 75 രൂപ കുറഞ്ഞ് 8,780 രൂപയുമായി. ഒമ്പത് കാരറ്റിന് ഗ്രാമിന് 5,665 രൂപയാണ് വില.

രാജ്യാന്തര വിലയ്‌ക്കൊപ്പം

രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 4,176 ഡോളറിലേക്ക് താഴ്ന്നു. വ്യാപാരം ആരംഭിച്ചത് 4,194 ഡോളറിലായിരുന്നുവെങ്കിലും പിന്നീട് 4,217 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വില താഴേക്ക് പതിക്കുകയായിരുന്നു.

സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണമുണ്ടായതും, ഇതിനെത്തുടര്‍ന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ സൗദിക്കൊപ്പം ചേരുന്ന കാര്യം പരിശോധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതുമാണ് സ്വര്‍ണ വിപണിയില്‍ പെട്ടെന്നുള്ള സമ്മര്‍ദ്ദത്തിന് കാരണമായത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com