സ്വര്‍ണവ്യാപാരികള്‍ക്കെതിരെയുള്ള പോലീസ് നടപടി: 'നിയമ വിരുദ്ധം'

കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ക്കെതിരെയുള്ള നിയമവിരുദ്ധമായ പോലീസ് നടപടിക്കെതിരെ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(AKGSMA) സംസ്ഥാന കമ്മിറ്റി. പോലീസ് മേധാവിയുടെ സര്‍ക്കുലറും ഹൈക്കോടതി വിധിയും കാറ്റില്‍ പറത്തിയാണ് പോലീസ് അന്യായമായ റിക്കവറി നടത്തുന്നതെന്നും ഇത് മനുഷ്യാവകാശ ലംഘനവും വ്യാപാരികളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവുമാണെന്നും സംഘടന ആരോപിക്കുന്നു.

അന്യായമായ റിക്കവറി മൂലം സ്വര്‍ വ്യാപാരികള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഹാള്‍ മാര്‍ക്കിംഗ് എച്ച്.യു.ഐ.ഡി നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു.
കേരള ജുവലറി ഇന്റര്‍നാഷണല്‍ ഫെയര്‍ (KIJF)ജൂലൈ 8, 9, 10 തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്താന്‍ തീരുമാനിച്ചു. പ്രസിഡന്റ ഡോ. ബി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ തുടങ്ങിയവരും പങ്കെടുത്തു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it