Begin typing your search above and press return to search.
ഗൂഡ് ഗ്ലാം ഗ്രൂപ്പ് പേഴ്‌സണല്‍ കെയര്‍ രംഗത്തെ ആദ്യ യൂണികോണ്‍
പേഴ്‌സണല്‍ കെയര്‍ രംഗത്തെ രാജ്യത്തെ ആദ്യ യൂണീകോണായി ഗൂഡ് ഗ്ലാം ഗ്രൂപ്പ്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടന്റ്-ടു-കൊമേഴ്‌സ് ബിസിനസ് ഗ്രൂപ്പാണ് ഗുഡ് ഗ്ലാം. സീരീസ് ഡി- റൗണ്ടില്‍ 150 മില്യണ്‍ ഡോളറാണ് കമ്പനി സമാഹരിച്ചത്. ഇതോടെ മുംബൈ ആസ്ഥാനമായ ഗൂഡ് ഗ്ലാമിന്റെ മൂല്യം 1.2 ബില്യണ്‍ ഡോളറായി.
തൊട്ട് മുന്നത്തെ റൗണ്ടില്‍ 310 മില്യണ്‍ ഡോളര്‍ കമ്പനി സമാഹരിച്ചിരുന്നു. ഈ വര്‍ഷം യൂണികോണാകുന്ന മൂപ്പത്തിയഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പ് ആണ് ഗൂഡ് ഗ്ലാം. 2015ല്‍ പ്രിയങ്ക ഗില്‍, ദര്‍പന്‍ സാംഗ്‌വി, നൈയ്യാ സാഗി എന്നിവര്‍ ചേര്‍ന്ന് മൈഗ്ലാം എന്ന പേരില്‍ സ്ഥാപിച്ച കമ്പനിയാണ് പിന്നീട് ഗുഡ് ഗ്ലാം ഗ്രൂപ്പ് എന്ന് പേര് മാറ്റിയത്. മൈഗ്ലാം എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ കമ്പനി വില്‍ക്കുന്നുണ്ട്.
120 മില്യണ്‍ ഡോളറിന്റെ പ്രതിശീര്‍ഷ വരുമാനമാണ് കമ്പനിക്ക് ഉള്ളത്. ഓരോ വര്‍ഷവും എട്ടിരട്ടിയോളം വളര്‍ച്ചയാണ് കമ്പനിക്ക് ഉണ്ടാകുന്നതെന്ന് ഗുഡ് ഗ്ലാമിന്റെ സഹസ്ഥാപകയായ പ്രിയങ്ക ഗില്‍ പറഞ്ഞു. 2022 മാര്‍ച്ചോടെ വരുമാനം 250 മില്യണ്‍ ഡോളറിലെത്തുമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ അമ്മമാര്‍ക്ക് വേണ്ടിയുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന മംമ്‌സ് കോയെ (moms co.) ഗുഡ്ഗ്ലാം ഏറ്റെടുത്തിരുന്നു. പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ സ്‌കൂപ് വൂപ്പാണ് ഇവര്‍ ഏറ്റെടുത്ത മറ്റൊരു സ്ഥാപനം. പേഴ്‌സണല്‍ കെയര്‍, ബ്യൂട്ടി സെഗ്മെന്റിലെ അഞ്ച് ബ്രാന്‍ഡുകളെ കൂടി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 2023-24ല്‍ ഐപിഒ നടത്താനും ഗൂഡ് ഗ്ലാം ഗ്രൂപ്പിന് പദ്ധതിയുണ്ട്.

Next Story
Videos