കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് എടുക്കാം, ഗൂഗ്ള്‍ സഹായിക്കും

വിമാന ടിക്കറ്റ് ഇപ്പോള്‍ ബുക്ക് ചെയ്യുന്നതാണോ അതോ കുറഞ്ഞ നിരക്കിലെത്താന്‍ കാത്തിരിക്കുന്നതാണോ നല്ലത്? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഗൂഗ്ള്‍. കുറഞ്ഞ ചെലവില്‍ വിമാന യാത്ര ചെയ്യാനുള്ള സൗകര്യം ഇനി ഗൂഗ്ള്‍ ഒരുക്കും. അതായത് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ഇനി ബുക്ക് ചെയ്യാന്‍ ഗൂഗ്ള്‍ സഹായിക്കുമെന്ന് അര്‍ത്ഥം.

സംവിധാനം ഇങ്ങനെ

യാത്ര പുറപ്പെടുന്നതിന് രണ്ട് മാസം മുമ്പ് ടിക്കറ്റ് ബുക്കിംഗ് ചെയ്യണോ അതോ ടേക്ക്ഓഫിനോട് അടുത്തുള്ള ദിവസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്കിംഗ് ചെയ്യണോ എന്ന ആശയക്കുഴപ്പം പലര്‍ക്കും ഉണ്ടാകുന്നതാണ്. എപ്പോള്‍ കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് എന്ന് ഗൂഗ്ള്‍ ഫ്‌ളൈറ്റ്സിന്റെ പുതിയ ഇന്‍സൈറ്റ്സ് ഉപയോക്താക്കള്‍ക്ക് ഉത്തരം നല്‍കും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ടേക്ക്ഓഫിന് മുമ്പ് വരെയുള്ള ദിവസങ്ങളിലെ നിരക്ക് ഗൂഗ്ള്‍ നിരീക്ഷിക്കും. അതായത് ടിക്കറ്റ് എടുക്കുന്നതിന് മുമ്പായി ആവശ്യമായ സ്ഥിതിവിവരക്കണക്കുകളും ഉപയോക്താവിന് ലഭ്യമാക്കും.

വിമാന നിരക്കുകള്‍ വിലയിരുത്തുന്ന പ്രൈസ് ട്രാക്കിംഗ് ഗൂഗ്ള്‍ ഫ്‌ളൈറ്റ്സിലുണ്ട്. ഇതിനൊപ്പം മറ്റൊരു സംവിധാനമായ പ്രൈസ് ഗാരന്റിയും നിലവിലുണ്ട്. പുതിയ സംവിധാനം വഴി പ്രൈസ് ഗാരന്റിയ്ക്ക് കീഴില്‍ വരുന്ന വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വിമാന നിരക്ക് പിന്നീട് കുറയുന്ന സാഹചര്യമുണ്ടായാല്‍ ഉപയോക്താവിനുണ്ടാകുന്ന നഷ്ടം നികത്തുന്ന സംവിധാനമാണിത്. പ്രൈസ് ഗാരന്റി പരീക്ഷണഘട്ടമെന്ന നിലയില്‍ യു.എസില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വൈകാതെ ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it