Begin typing your search above and press return to search.
ക്ലീന്‍ എനര്‍ജിയിലേക്ക് നടന്നടുത്ത് ഇന്ത്യ; പുതിയ ഗ്രിഡ് സ്‌കെയില്‍ ബാറ്ററി സ്റ്റോറേജ് സിസ്റ്റം കൂടി
ഗുജറാത്തിലെ ഖാവ്ഡയില്‍ 14 ജിഡബ്ല്യുഎച്ച് (Gigawatt hours) ഗ്രിഡ്-സ്‌കെയ്ല്‍ ബാറ്ററി സ്റ്റോറേജ് ഒരുങ്ങുന്നു. ഖാവ്ഡയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ പാര്‍ക്കിലാകും ഇത് സ്ഥാപിക്കുക എന്ന് ഊര്‍ജ വിഭവ വകുപ്പ് (യൂണിയന്‍ പവര്‍ ആന്‍ഡ് ന്യൂ & റിന്യൂവബ്ള്‍ എനര്‍ജി) മന്ത്രി രാജ് കുമാര്‍ സിംഗ് പറഞ്ഞു.
ലഡാക്കില്‍ 13GWh ഏണവ ഗ്രിഡ് സ്‌കെയില്‍ ബാറ്ററി സംഭരണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും വലിയ ആഗോള ടെന്‍ഡറിനുള്ള ബിഡ് ക്ഷണിക്കാനുള്ള പദ്ധതിക്ക് പുറമേയാണിത്. ഇന്ത്യയുടെ ഗ്രിഡ് സ്‌കെയില്‍ ബാറ്ററി സ്റ്റോറേജ് പ്രോഗ്രാമിനെ ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്.
സോളാര്‍, കാറ്റ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ക്ലീന്‍ എന്‍ര്‍ജി സേവിംഗും അതിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന സംഭരിക്കപ്പെടുന്ന വലിയ ബാറ്ററി സ്റ്റോറേജുകളിലൂടെ ഇന്ത്യയുടെ പവര്‍ ഗ്രിഡുകള്‍ സുസ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും.
1GWh (1,000MWh) ബാറ്ററി ശേഷി 1 ദശലക്ഷം വീടുകള്‍ക്ക് ഒരു മണിക്കൂറോളം ഉപയോഗിക്കാനുള്ള വൈദ്യുതി വീതം നല്‍കും. അത് പോലെ 30,000 ഇലക്ട്രിക് കാറുകള്‍ പവര്‍ ചെയ്യാന്‍ പര്യാപ്തവുമായിരിക്കും. തുടര്‍ന്നും ബിഡ്ഡുകള്‍ വിളിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് ധാരാളം പേര്‍ മാറുന്നതോടൊപ്പം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടാനുള്ള സംവിധാനങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.
നിലവില്‍ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളിലെ അപര്യാപ്തതയാണ് ടെസ്ല ഉള്‍പ്പെടെയുള്ള വന്‍ ഇലക്ട്രിക് കാര്‍ മാനുഫാക്ചറിംഗ് കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ രാജ്യം ഇത്തരം സംവിധാനങ്ങളുടെ കേന്ദ്രം തന്നെയാകുമെന്നാണ് ഊര്‍ജ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.
Next Story
Videos