എയര്‍ടെല്ലിന് ജിഎസ്ടി റീഫണ്ട്: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത് 923 കോടി രൂപ

Govt moves SC against HC GST relief to Airtel
-Ad-

2017 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ സമര്‍പ്പിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേണുകളിലെ റീഫണ്ടായി 923 കോടി രൂപ അവകാശപ്പെടാന്‍ ഭാരതി എയര്‍ടെല്ലിനെ അനുവദിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

ഈ കാലയളവില്‍ ജിഎസ്ടിആര്‍ -2 എ ഫോം നിലവിലില്ലാതിരുന്നതിനാല്‍ 923 കോടി രൂപ അധികമായി നികുതി അടച്ചതായാണ് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അധിക ജിഎസ്ടി ക്ലെയിം പരിശോധിച്ച് തുക ഭാരതി എയര്‍ടെല്ലിന് തിരികെ നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

അതേസമയം, 2017 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ എയര്‍ടെല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് മുഴുവനായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. നിയമപ്രകാരം അടയ്ക്കേണ്ടതിനേക്കാള്‍ കൂടുതല്‍ നികുതി നല്‍കിയെന്നാണ് എയര്‍ടെല്‍ കോടതിയില്‍ വാദിച്ചത്. ശക്തമായ വാദപ്രതിവാദത്തിനൊടുവിലാണ് എയര്‍ടെല്ലിന് അനുകൂല വിധി ലഭിച്ചത്. വളരെ ഉയര്‍ന്ന തുക റീഫണ്ടായി നല്‍കേണ്ട കേസായതിനാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയതില്‍ അദ്ഭുതമില്ലെന്ന് ഓഡിറ്റിങ് സ്ഥാപനമായ കെപിഎംജി പ്രതികരിച്ചു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here