ഉദ്യമില്‍ ഒന്നരക്കോടി ചെറുകിട സംരംഭങ്ങള്‍

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ ഉദ്യമില്‍ ഇതുവരെ 1.5 കോടിയില്‍ അധികം രജിസ്‌ട്രേഷനുകള്‍ നടന്നതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എംഎസ്എംഇ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ പോര്‍ട്ടല്‍ 2020 ജൂലൈ 1 നാണ് ആരംഭിച്ചത്.

കണക്കുകള്‍ പറയുന്നത്

ഉദ്യം പോര്‍ട്ടല്‍ ആരംഭിച്ച് ഏകദേശം 15 മാസത്തിനുള്ളില്‍ ആദ്യത്തെ 50 ലക്ഷം രജിസ്ട്രേഷനുകള്‍ നടന്നു. പിന്നീടുള്ള 11 മാസത്തില്‍ അടുത്ത 50 ലക്ഷം രജിസ്ട്രേഷനുകളും നടന്നു. ഇങ്ങനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 1 കോടിയിലെത്തി. തുടര്‍ന്ന് ഇതുവരെയുള്ള കാലയളവില്‍ 50 ലക്ഷം രജിസ്‌ട്രേഷനുകള്‍ ഉദ്യം പോര്‍ട്ടലില്‍ നടന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ഔപചാരിക ചട്ടക്കൂടിലേക്ക്

ഏറ്റവും ചെറിയ സൂക്ഷ്മ സംരംഭങ്ങളെ ഔപചാരിക ചട്ടക്കൂടിലേക്ക് കൊണ്ടുവരാന്‍ എംഎസ്എംഇ മന്ത്രാലയം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ജനുവരിയില്‍ ഒരു പ്രത്യേക ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം (UAP) മന്ത്രാലയം ആരംഭിച്ചിരുന്നു. മാര്‍ച്ച് 19 വരെ 13.3 ലക്ഷം മൈക്രോ യൂണിറ്റുകള്‍ ഉദ്യം പോര്‍ട്ടലില്‍ യുഎപി വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Next Story

Videos

Share it