ജിഎസ്ടി കുറവും ഉത്സവ സീസണും ഇരട്ട കരുത്താക്കി ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍, വിൽപ്പനയിൽ 25% വർധനവ്

ഉത്സവകാല വില്‍പ്പനയിലെ ഏറ്റവും പ്രിയങ്കരമായ ഉല്‍പ്പന്നം സ്മാർട്ട്‌ഫോണുകളാണ്
e-commerce
Image courtesy: Canva
Published on

ജിഎസ്ടി ഇളവുകളുടെയും ഉത്സവ സീസണിന്റെയും ഇരട്ട കരുത്തില്‍ ഇ-കൊമേഴ്‌സ് മേഖല. ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വില്‍പ്പനയില്‍ 25 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, എസി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങള്‍ എന്നിവയുടെ നികുതി സ്ലാബുകൾ കുറയ്ക്കുന്നതിലൂടെ കുടംബങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില കൂടുതല്‍ താങ്ങാവുന്നതായാണ് വില്‍പ്പന കൂടുന്നതിനുളള കാരണങ്ങളിലൊന്ന്.

പ്രീമിയം വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ആമസോണിലും ഫ്ലിപ്കാർട്ടിലും ഉത്സവകാല വില്‍പ്പന സെപ്റ്റംബർ 22 നാണ് ആരംഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് ദിവസം കൊണ്ട് നാല് മുതൽ അഞ്ച് മടങ്ങ് വരെയാണ് വില്‍പ്പനയില്‍ വര്‍ധനയുളളത്. സ്മാർട്ട്‌ഫോണുകൾ, ടിവികൾ , കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് നല്ല ഡിമാൻഡ് ഉണ്ടെന്ന് ട്രെൻഡുകൾ സൂചിപ്പിക്കുന്നു.

ഉത്സവകാല വില്‍പ്പനയിലെ ഏറ്റവും പ്രിയങ്കരമായ ഉല്‍പ്പന്നം സ്മാർട്ട്‌ഫോണുകളാണ്. അഞ്ചിൽ ഒരാൾ എന്ന വീതം നിലയില്‍ ഫ്ലിപ്കാർട്ടിന്റെ ഡോർസ്റ്റെപ്പ് എക്സ്ചേഞ്ച് പ്രോഗ്രാം തിരഞ്ഞെടുക്കുന്നുണ്ട്. 30 മിനിറ്റിനുള്ളിൽ സേവനം പൂര്‍ത്തിയാക്കുന്ന ഓഫറാണ് ഡോർസ്റ്റെപ്പ് പ്രോഗ്രാം. ഐഫോൺ 16 ആണ് ഫ്ലിപ്കാർട്ട് മിനിറ്റ്സിലെ ഏർലി ആക്‌സസ് സമയങ്ങളില്‍ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നമായി ഇതിനകം ഉയര്‍ന്നു വന്നത്.

GST cuts and festive demand boost Indian e-commerce sales by 25%, led by smartphones and electronics.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com