

വിവിധ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്ക് കുറച്ചതോടെ ഓണക്കാല വിപണിയിലെ മാന്ദ്യം ഒഴിയുമെന്ന പ്രതീക്ഷയിലാണ് ഗൃഹോപകരണ വ്യാപാരികള്‍.
പുതിയ നിരക്കുകള്‍ ജൂലൈ 27 ന് നിലവില്‍ വരും. ഇതുമൂലം ഏകദേശം 7,000 കോടി രൂപയോളം നികുതി വരുമാനത്തില്‍ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഗൃഹോപകരണങ്ങളുടെയും മറ്റും വില കുറയുന്നതിനാല്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാമെന്നാണ് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്.
ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ലളിതമാക്കിയത് ചെറുകിട ബിസിനസുകള്‍ക്ക് ആശ്വാസകരമാകും. അഞ്ചു കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതി. എന്നാല്‍ എല്ലാ മാസവും നികുതി അടക്കേണ്ടി വരും.
കൂടുതല്‍ ലളിതമാക്കിയ രണ്ട് നികുതി റിട്ടേണ്‍ ഫോമുകള്‍ ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു.
ട്രാന്‍സ്‌പോട്ടര്‍മാര്‍ക്കായി ജിഎസ്ടിഎനിനോടപ്പം ആര്‍എഫ്‌ഐഡി (RFID) ടാഗുകളും അവതരിപ്പിക്കും.
മറ്റൊരു മാറ്റം ടൂറിസം മേഖലയെ ബാധിക്കുന്നതാണ്. ഇനി മുതല്‍ ഹോട്ടല്‍ മുറികള്‍ക്ക് ബില്ലിലെ തുക അനുസരിച്ചു നികുതി നിരക്ക് നിശ്ചയിച്ചാല്‍ മതിയെന്ന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. മിക്ക ഹോട്ടലിലും യഥാര്‍ഥ മുറിവാടക പരസ്യം ചെയ്യുന്ന നിരക്കില്‍ നിന്നു മിക്കപ്പോഴും വളരെ കുറവായിരിക്കും. എന്നാല്‍ നേരത്തേയുള്ള ജിഎസ്ടി വ്യവസ്ഥ അനുസരിച്ച് പരസ്യം ചെയ്ത തുകക്ക് ജിഎസ്ടി ഈടാക്കണം. എന്നാല്‍ ജിഎസ്ടി നിരക്കുകളില്‍ മാറ്റമില്ല. ബില്ല് 7500 രൂപയ്ക്ക് താഴെയെങ്കില്‍ 18 ശതമാനവും, 7500 രൂപയ്ക്ക് മുകളിലെങ്കില്‍ 28 ശതമാനവുമാണ് ജിഎസ്ടി.
കയര്‍ പിത്ത് കംപോസ്‌റ് സ്മാരക നാണയങ്ങള്‍
നികുതിയില്‍ വരുത്തിയിരിക്കുന്ന ഇളവുകള്‍ ഉപഭോക്താക്കളുമായി പങ്കുവക്കാത്ത ഉല്പാദകര്‍ക്കും കച്ചവടക്കാര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine