

ജലശുദ്ധീകരണ രംഗത്ത് ഒന്നരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള എച്ച്.ടു.ഒ കെയറിന്റെ (H2O Care) പുതിയ ആസ്ഥാനമന്ദിരം ചങ്ങനാശേരിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ചങ്ങനാശേരി ബൈപ്പാസ് റോഡില്‍ സ്ഥിതിചെയ്യുന്ന പുതിയ ആസ്ഥാനമന്ദിരം ഓഗസ്റ്റ് 19ന് രാവിലെ 11:30ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ ചടങ്ങില്‍ പങ്കെടുക്കും.
ഒമ്പത് ബ്രാഞ്ചുകള്‍
ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ജലശുദ്ധീകരണ സേവനങ്ങളാണ് എച്ച്.ടു.ഒ കെയര്‍ നല്‍കുന്നത്. കെമിക്കല്‍ എന്‍ജിനീയറായ ജോര്‍ജ് സ്‌കറിയ കുട്ടംപേരൂര്‍ 2007ല്‍ ആരംഭിച്ച ഈ സ്ഥാപനം കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രോജക്റ്റുകളാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. നിലവില്‍ കേരളത്തില്‍ ഒമ്പത് ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. പത്തനംതിട്ട, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പുതിയ ബ്രാഞ്ച് ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
വിശദവും ആധികാരികവും
ശുചിത്വ മിഷന്റെയും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും അംഗീകൃത കണ്‍സള്‍ട്ടന്റും വാട്ടര്‍ ക്വാളിറ്റി അസോസിയേഷന്‍ ഓഫ് ഇന്ത്യ അംഗവുമാണ് എച്ച്.ടു.ഒ കെയര്‍. വിശദവും ആധികാരികവുമായ ജല പരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറിയാണ് എച്ച്.ടു.ഒ കെയറിന്റെ കരുത്ത്. ഓരോ ഭൂപ്രദേശത്തെയും വെള്ളത്തിന്റെ സ്വഭാവം ലാബുകളില്‍ പരിശോധിച്ച് അതിനനുസരിച്ച ശുദ്ധീകരണ പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തുന്നത്.
മണിക്കൂറില്‍ 100 ലിറ്റര്‍ ജലം മുതല്‍ 1,00,000 ലിറ്ററിലേറെ വരെ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ഡ്രിങ്കിംഗ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡൊമസ്റ്റിക് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, കൊമേഴ്‌സ്യല്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഇന്‍ഡസ്ട്രിയല്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ സ്ഥാപനം ഒരുക്കിനല്‍കുന്നു. സോഫ്റ്റ്‌നര്‍ പ്ലാന്റുകള്‍, ഡിമിനറലൈസേഷന്‍ പ്ലാന്റുകള്‍, ഓസ്‌മോസിസ് സിസ്റ്റംസ് എന്നിവ നല്‍കുന്നതില്‍ വിദഗ്ധരാണ് എച്ച്.ടു.ഒ കെയര്‍.
Read DhanamOnline in English
Subscribe to Dhanam Magazine