ചെറുകിട വ്യാപാരികൾക്ക് ഇടപാടുകൾ എളുപ്പമാക്കാൻ എച്ച് ഡി എഫ് സി സ്മാർട്ട് ഹബ് വ്യപാർ ആപ്പ്

ചെറുകിട വ്യാപാരികൾക്ക് വിവിധ ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. സ്മാർട്ട് ഹബ് വ്യാപാർ ആപ്പ് ചെറുകിട -ഇടത്തരം ബിസിനസുകൾക്ക് വിവിധ ഇടപാടുകൾ സുഗമമാക്കുന്നു.

കാർഡുകൾ യു പി ഐ, ക്യു ആർ കോഡ് പണമടക്കുന്ന സംവിധാനങ്ങൾ എന്നിവ ആപ്പിലൂടെ ഉപയോഗിക്കാൻ സാധിക്കും. പണമിടപാടിനുള്ള ലിങ്ക് മൊബൈൽ ഫോണിലൂടെയോ, ഇമെയിൽ വഴിയോ അയയ്ക്കാനും സംവിധാനം ഉണ്ട്.

സ്ഥിര നിക്ഷേപങ്ങൾ തുടങ്ങാനും, മുൻകൂട്ടി അംഗീകരിച്ച വായ്‌പകൾ, കാർഡുകൾ എന്നിവ ലഭിക്കാൻ സ്മാർട്ട് ഹബ് വ്യപാർ ആപ്പ് പ്രയോജനപ്പെടുത്താം. ഓരോ ഇടപാടും നടക്കുന്നത് ബാങ്ക് അക്കൗണ്ടിൽ ചേർത്തത് അറിയാൻ സാധിക്കും. ശബ്ദ സന്ദേശമായും ഇടപാടുകളുടെ വിവരം ഉപഭോക്താക്കൾക്ക് ലഭിക്കും.

ഇന്ത്യയിൽ ചെറുകിട ഇടത്തരം വ്യാപാരികൾ പ്രതിദിനം പണം ഇടപാടുകൾ നടത്തുന്ന വേളയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പുതിയ മൊബൈൽ ആപ്പ് വികസിപ്പിച്ചതെന്ന്, എച്ച് ഡി എഫ് സി ബാങ്ക് ദേശിയ പേമെൻറ്സ് തലവൻ പരാഗ് റാവു അഭിപ്രായപ്പെട്ടു.

ഈ ആപ്പ് ഒരു മാർക്കറ്റിംഗ് ഉപകാരണമായും കച്ചവടക്കാർക്ക് ഉപയോഗിക്കാം.പുതിയ ഓഫറുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉപഭോക്താക്കൾക്ക് സന്ദേശമായി അറിയിക്കാനും ആപ്പിൽ സംവിധാനം ഉണ്ട്. ഡിസ്ട്രിബ്യുട്ടർ മാർക്ക് നൽകേണ്ട പണം, യൂട്ടിലിറ്റി ബില്ലുകൾ, ജി എസ് ടി പേമെൻറ്സ് എന്നിവ നടത്താം.




Related Articles
Next Story
Videos
Share it