900 കോടിയുടെ ചൈനാ കരാര്‍ ഉപേക്ഷിച്ച് ഹീറോ സൈക്കിള്‍സ്

900 കോടിയുടെ ചൈനാ    കരാര്‍ ഉപേക്ഷിച്ച്   ഹീറോ സൈക്കിള്‍സ്
Published on

ഇന്ത്യയിലെ പ്രമുഖ സൈക്കിള്‍ നിര്‍മാതാക്കളായ ഹീറോ സൈക്കിള്‍സ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കമ്പനി ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആ പദ്ധതികള്‍ റദ്ദാക്കിയതായി കമ്പനി  ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജല്‍ ആണ് വെളിപ്പെടുത്തിയത്.

ലുധിയാനയിലെ ധനന്‍സു ഗ്രാമത്തില്‍ സൈക്കിള്‍ വാലി പൂര്‍ത്തിയാക്കിയാല്‍ രാജ്യത്തിന് ചൈനയുമായി എളുപ്പത്തില്‍ മത്സരിക്കാനാകുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നിര്‍മാണ വിപണിയില്‍ കമ്പനി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹീറോ സൈക്കിള്‍സ് പ്ലാന്റിനു പുറമെ, സൈക്കിള്‍ വാലിയില്‍ അനുബന്ധ, വെണ്ടര്‍ യൂണിറ്റുകളും ഉള്‍പ്പെടും.

അടുത്ത 3 മാസത്തിനുള്ളിലാണ് ഹീറോ സൈക്കിള്‍സ് ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്തേണ്ടിയിരുന്നത്. ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതോടെ കമ്പനി ബദല്‍ വിപണികള്‍ തേടി കൊണ്ടിരിക്കുകയാണ്. ജര്‍മ്മനിയാണ് പട്ടികയില്‍ ഒന്നാമതായുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാനും ഹീറോ സൈക്കിള്‍സ് ഒരുങ്ങുന്നുണ്ട്.

വര്‍ഷങ്ങളായി ചൈനയെ ആഗോള ഉല്‍പാദന കേന്ദ്രം എന്ന് ലോകം വിളിച്ചെങ്കിലും കയറ്റുമതിയിലെ അവരുടെ പ്രധാന്യം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. യുഎസ്-ചൈന വ്യാപാര യുദ്ധമായിരുന്നു ആദ്യത്തെ പ്രശ്‌നം. ഇതോടെ, ചൈനയെ വളരെയധികം ആശ്രയിക്കുന്നത് തെറ്റാണെന്ന് പല കമ്പനികളും മനസിലാക്കി. മിക്ക വിദേശ കമ്പനികളും ചൈനയില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ബഹിഷ്‌കരണ നടപടികളാകട്ടെ ഒന്നിനൊന്ന് മുറുകുകയുമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com