ഐടി മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സിഇഒമാര്‍
ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് ഐടി വ്യവസായത്തിലെ ചീഫ് എക്‌സിക്യൂട്ടീവുകളുടെ ശമ്പളം. ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളെ പരിചയപ്പെടാം.
തിയറി ഡെലാപോര്‍ട്ട്, വിപ്രോ സിഇഒ
ഐടി ഭീമനായ വിപ്രോയുടെ മേധാവിയായ തിയറി ഡെലാപോര്‍ട്ടാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിഇഒ. ഡെലാപോര്‍ട്ടിന് 79 കോടി രൂപ വാര്‍ഷിക ശമ്പളം ലഭിക്കുന്നു. ഇത് കമ്പനിയുടെ വരുമാനത്തിന്റെ 0.1 ശതമാനവും ലാഭത്തിന്റെ 0.65 ശതമാനവുമാണ്.
സലില്‍ പരേഖ്, ഇന്‍ഫോസിസ് സിഇഒ
പ്രതിവര്‍ഷം 71 കോടി രൂപയാണ് ലഭിക്കുന്ന ഇന്‍ഫോസിസിന്റെ സലില്‍ പരേഖാണ് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന മറ്റൊരു സിഇഒ. ഇത് കമ്പനിയുടെ വരുമാനത്തിന്റെ 0.06 ശതമാനവും അറ്റാദായത്തിന്റെ 0.32 ശതമാനവുമാണ്.
കിഷോര്‍ പാട്ടീല്‍, സിഇഒ, കെപിഐടി ടെക്‌നോളജീസ്
കെപിഐടി ടെക്നോളജീസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കിഷോര്‍ പാട്ടീലിന് ഏകദേശം 4.5 കോടി രൂപയാണ് വാര്‍ഷിക വരുമാനമായി ലഭിക്കുന്നത്. ഇത് കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ 0.18 ശതമാനവും അറ്റാദായത്തിന്റെ 1.64 ശതമാനവും പ്രതിനിധീകരിക്കുന്നു.
നിതിന്‍ ഓംപ്രകാശ് രാകേഷ്, എംഫസിസ് സിഇഒ
വാര്‍ഷിക വരുമാനമായി 35 കോടി രൂപ കൈപ്പറ്റുന്ന എംഫസിസ് മേധാവി നിതിന്‍ ഓംപ്രകാശ് രാകേഷും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന സിഇഓമാരില്‍ ഉള്‍പ്പെടുന്നു. ഇത് കമ്പനിയുടെ അറ്റാദായത്തിന്റെ 0.29 ശതമാനവും അറ്റാദായത്തിന്റെ 2.46 ശതമാനവുമാണ്.
വീരേന്ദര്‍ ജിത്ത്, സിഇഒ, ന്യൂജെന്‍ ടെക്
ന്യൂജെന്‍ ടെക്കിലെ വീരേന്ദര്‍ ജീത്തിന് വാര്‍ഷിക ശമ്പളമായി ഏകദേശം 3 കോടി രൂപ ലഭിക്കുന്നുണ്ട്. ഇത് കമ്പനിയുടെ വരുമാനത്തിന്റെ 0.38 ശതമാനവും അറ്റാദായത്തിന്റെ 1.86 ശതമാനവുമാണ്.