
തൃശ്ശുരില്‍ ഷോപ്പിംഗ് വിസ്മയമൊരുക്കാന്‍ ഹൈലൈറ്റ് മാള്‍. വാണിജ്യകേന്ദ്രം കൂടിയായ നഗരത്തിന്റെ തിരക്കില്‍ നിന്ന് അല്‍പം മാറി ദേശീയപാത 47നും സംസ്ഥാനപാത 22നും ഇടയില്‍ കുട്ടനെല്ലൂരിലാണ് 200ലധികം ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൂറ്റന്‍ വ്യാപാര സമുച്ചയം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകരായ 'ഹൈലൈറ്റ് പ്രോപ്പര്‍ട്ടീസ്' പ്രൈവറ്റ് ലിമിറ്റഡാണ് എട്ട് ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാളിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. 4 ഏക്കര്‍ സ്ഥലത്ത് എട്ടുനിലകളിലായി ഉയര്‍ന്നുനില്‍ക്കുന്ന മാളിന്റെ വലിയൊരു ആകര്‍ഷണം അവിടെ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ്.
പ്രശസ്ത ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങള്‍, വിനോദ കേന്ദ്രം, അത്യാഡംബര ഷോപ്പുകള്‍, ഭക്ഷണശാലകള്‍ എന്നിവയടക്കം ഒറ്റ സന്ദര്‍ശനത്തില്‍ വിവിധ ആവശ്യങ്ങളും നിര്‍വഹിക്കാന്‍ കഴിയുന്ന രീതിയിലാണ് മാള്‍ സംവിധാനം ചെയ്തിരിക്കുന്നത്.
കോഴിക്കോട്ടെ സിനിമാ പ്രേക്ഷകരെ ആകര്‍ഷിച്ച 'പലാക്‌സി സിനിമാസ്' മള്‍ട്ടിപ്ലെക്‌സും ഹൈലൈറ്റ് മാളിലൂടെ തൃശ്ശുരിലെത്തും. ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഈ പുതിയ സംരംഭം ഉപഭോക്താക്കള്‍ക്ക് സന്തോഷകരമായ ഷോപ്പിംഗ് അനുഭവം പ്രധാനം ചെയ്യുമെന്ന് ചെയര്‍മാന്‍ പി. സുലൈമാന്‍ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine