ഇനി ഭൂഗര്‍ഭ ഖനികളിലും വൈദ്യുത വാഹനങ്ങള്‍ പ്രവര്‍ത്തിക്കും

ഇന്ത്യയില്‍ ആദ്യമായി ഭൂഗര്‍ഭ ഖനികളില്‍ വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കാന്‍ വെള്ളി , ഈയം, നാകം എന്നീ ലോഹങ്ങള്‍ ഖനനം ചെയ്യുന്ന പ്രമുഖ കമ്പനിയായ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് തയ്യാറെടുക്കുന്നു.ഇതോടെ സമതലത്തിലും ഭൂഗര്‍ഭ തലത്തിലും വൈദ്യത വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ കമ്പനിയാകും ഹിന്ദുസ്ഥാന്‍ സിങ്ക്.

ഇതിനായി എ പി റോക്ക് , നോര്‍മെറ് എന്നീ കമ്പനികളുമായി ബാറ്ററി അധിഷ്ഠിത വൈദ്യത വാഹനങ്ങള്‍ വികസിപ്പിക്കാന്‍ ധാരണ പത്രത്തില്‍ ഒപ്പു വെച്ചു.
സെക്യൂ രിറ്റി ജീവനക്കാര്‍ ഉള്‍പ്പടെ എല്ലാ ജീവനക്കാര്‍ക്കും ഖനികള്‍ക്കുള്ളില്‍ യാത്ര ചെയ്യാന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറും കാറുകളുമാണ് നല്‍കിയിരിക്കുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ മാറ്റേണ്ട വാഹനങ്ങള്‍ക്ക് പകരം വൈദ്യത വാഹനങ്ങള്‍ ഉപയോഗിക്കാനാണ് തീരുമാനം.
കമ്പനിയുടെ പൂര്‍ണമായും കാര്‍ബണ്‍ മുക്തമാക്കാന്‍ (carbon neutral )ഉള്ള ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് വൈദ്യത വാഹനങ്ങള്‍ ഉപയോഗ പെടുത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ സിങ്ക് സീ ഇ ഒ അരുണ്‍ മിശ്ര അറിയിച്ചു. കമ്പനിയുടെ പ്രവര്‍ത്തനം 'ഹരിത വത്കരിക്കാന്‍' ഒരു ശതകോടി ഡോളറാണ് ചെലവാക്കുന്നത്.


Related Articles
Next Story
Videos
Share it