ജോലി അന്വേഷിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, വരാനിരിക്കുന്നത് സുവര്‍ണകാലം

രാജ്യത്തെ തൊഴില്‍ അന്വേഷകര്‍ക്ക് വരാനിരിക്കുന്നത് സുവര്‍ണകാലം. ഒക്ടോബര്‍-ഡിംസബര്‍ മാസങ്ങളില്‍ രാജ്യത്തെ നിയമനങ്ങള്‍ ഗണ്യമായി ഉയരുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ഏഴ് വര്‍ഷത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കും ഈ കാലയളവിലെ നിയമനങ്ങളെന്നും മാന്‍പവര്‍ഗ്രൂപ്പ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്കിന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍പ്പറേറ്റ് നിയമനങ്ങളില്‍ 44 ശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നാണ് വിവിധ തൊഴില്‍ദാതാക്കളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്.

നിര്‍മാണ മേഖലയിലെ നിയമനങ്ങളില്‍ 43 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലയില്‍ നിയമനങ്ങളില്‍ 41 ശതമാനം വര്‍ധനവും കരുതുന്നു. ആഗോള ശരാശരിയായ 69 ശതമാനത്തേക്കാള്‍ ഇന്ത്യയിലെ 89 ശതമാനം തൊഴിലുടമകളും ഒഴിവുകള്‍ നികത്താന്‍ പാടുപെടുന്നതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പല കമ്പനികളും അവരുടെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായാണ് 3,046 തൊഴില്‍ദാതാക്കളുടെ സര്‍വേ സൂചിപ്പിക്കുന്നത്. മഹാമാരി നിയന്ത്രണങ്ങള്‍ നീങ്ങുന്നതിനൊപ്പം ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആവശ്യം ഉയരുമെന്നും പ്രതീക്ഷിക്കുന്നു. സര്‍വീസ്, ഉല്‍പ്പാദനം, ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ ജോലി സാധ്യതകള്‍ മെച്ചപ്പെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it