ഇന്ത്യ ലോകത്തിന്റെ മധുര തലസ്ഥാനമായതെങ്ങനെ?

പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനും, വിലകയറ്റം തടയാനുമായി കേന്ദ്ര ഉപഭോക്‌തൃ ഭക്ഷ്യ മന്ത്രായലയം കയറ്റുമതിയിൽ ജൂൺ മുതൽ ഒക്ടോബർ വരെ നിയന്ത്രണം ഏർപെടുത്തിയിരുക്കുകയാണ്. നിലവിലെ ഷുഗർ സീസണിൽ (ഒക്ടോബർ 2021 മുതൽ സെപ്റ്റംബർ 2022) വരെ ഉള്ള കാലയളവിൽ മൊത്തം കയറ്റുമതി 10 ദശലക്ഷം ടണ്ണിന് ഉള്ളിൽ നിലനിർത്താൻ നയപരമായ നടപടിയാണ് കേന്ദ്ര സർക്കാർ എടുത്തത്.

ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉൽപാദക, ഉപഭോഗ രാജ്യമാണ് ഇന്ത്യ. ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും അധികം പഞ്ചസാര കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ വർഷം ബ്രസീലിൽ ഉൽപാദനം കുറഞ്ഞതും, ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ എത്തനോൾ ഉണ്ടാക്കാൻ കൂടുതൽ കരിമ്പ് ഉപയോഗിക്കുന്നതും ലോക വിപണിയിൽ പഞ്ചസാര വിലക്കയറ്റത്തിന് ഇടയാക്കി.മറ്റൊരു പ്രധാന കയറ്റുമതി രാജ്യമായ തായ്‌ലണ്ടിലും ഉൽപാദനം ഇടിഞ്ഞിട്ടുണ്ട്. രണ്ടു രാജ്യങ്ങളിലും കൂടി ഏകദേശം 16 ദശലക്ഷം ടണ്ണിന്റെ കുറവാണ് ഉണ്ടായിരികുന്നത്‌.

2020 -21 ഷുഗർ സീസണിൽ ഇന്ത്യയുടെ മൊത്തം ഉൽപാദനം 31.2 ദശലക്ഷമായിരുന്നത് 2021-22 ൽ 34 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ആഭ്യന്തര ഉപഭോഗത്തിനായി 27.2 ദശലക്ഷം ടണ്ണും, എത്തനോൾ (പെട്രോൾ ഡീസൽ ഇന്ധനത്തിൽ ചേർക്കാൻ) ഉത്പാദനത്തിന് 3.4 ടണ്ണും കഴിഞ്ഞാൽ സെപ്റ്റംബറിൽ ഷുഗർ സീസൺ അവസാനിക്കുമ്പോൾ 6.8 ദശലക്ഷം പഞ്ചസാര സ്റ്റോക്ക് ഉണ്ടാകാം. ഇത് 3 മാസത്തെ ഉപയോഗത്തിന് മതിയാകും.
എങ്ങനെയാണ് ഇന്ത്യക്ക് പഞ്ചസാര ഉൽപാദനത്തിൽ മുന്നിൽ എത്താൻ സാധിച്ചത് ?
1. ഇന്ത്യൻ ഷുഗർ മാനുഫാക്ചെറേഴ്സ് അസോസിയേഷൻ (ഐ എസ് എം എ) അഭിപ്രായത്തിൽ മറ്റേത് കാർഷിക വിലയേക്കാളും ആകർഷകമാണ് കരിമ്പ് കൃഷി. മറ്റേതിനെ കാളും 50-60 % അധികം ആദായം കർഷകർക്ക് ലഭിക്കുന്നു.

2 .ഓരോ കർഷകനും ഒരു ഷുഗർ മില്ലുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ആ മില്ല് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഴുവൻ കരിമ്പും പഞ്ചസാരയോ എത്തനോളോക്കി മാറ്റേണ്ട ഉത്തരവാദിത്ത്വം മില്ലിനാണ്.

3. ഇടനിലക്കാർ ഇല്ലാത്ത കൃഷിയാണ് കരിമ്പ് കൃഷി. കേന്ദ്ര സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന വില കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.

4. കഴിഞ്ഞ 12 വർഷങ്ങളിൽ കര്ഷകന് കിട്ടുന്ന ന്യായ വില പടി പടി യായി ഇരട്ടി യായി. 2009-10 ൽ ക്വിന്റലിന് 1298 രൂപ യിൽ നിന്ന് നിലവിൽ 2900 രൂപയായി വർധിച്ചു. അതേ സ്ഥാനത്ത് നെല്ലിന് 1940 രൂപയും, ഗോതമ്പിന് 2015 രൂപയുമാണ് കർഷകർക്ക് ലഭിക്കുന്നത്.

5.കരിമ്പ് കൃഷി ആദായകരമായതിനാൽ 2009-10 ൽ ഉൽപാദനം 18.9 ദശലക്ഷം ടണ്ണായിരുന്നത് ഈ വർഷം 34 ദശലക്ഷം ടണ്ണായി വർധിച്ചു.

6. സർക്കാർ സബ്‌സിഡി നൽകിയാണ് പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. 2021-22 സീസണിൽ ബ്രസീലിന്റെ യും തായ്‌ലണ്ടിന്റേയും ഉൽപാദന കുറവ് മൂലം സബ്‌സിഡി ഇല്ലാതെ തന്നെ കയറ്റുമതി ചെയ്യാൻ സാധിച്ചു.

7. ആഭ്യന്തര ഉപയാഗം, എത്തനോൾ ഉൽപാദനം, കയറ്റുമതി എന്നിവയ്ക്കായി നീക്കി വെക്കുന്ന കരിമ്പിന്റെ വിഹിതം സർക്കാർ നിയന്ത്രണത്തിൽ നടത്തുന്നതിനാൽ വിപണിയിൽ അധികം വരുന്ന പഞ്ചസാര ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.

8 . എത്തനോൾ ഉൽപാദനത്തിന് കരിമ്പ് നൽകുന്നത് കർഷകർക്ക് ആദായകരമാണ്. സർക്കാർ 2022 ൽ പെട്രോൾ ഡീസൽ ഇന്ധനത്തിൽ 10 % എത്തനോൾ മിശ്രിതം ചേർക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രതീഷിക്കുന്നു. 2025 ൽ ഇത് 20 ശതമാനമാകും. കാർബൺ പുറന്തള്ളുന്നത് കുറക്കാനും എത്തനോൾ ചേർത്ത ഇന്ധനത്തിന് സാധിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it