

ആഗോള തലത്തില്‍ മരുന്നുകളുടെയും അവയുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെയും വിതരണത്തില്‍ മേധാവിത്വം കൈയ്യാളുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. മരുന്ന് നിര്‍മാണത്തിന് ആവശ്യമായ എപിഐ അഥവാ ആക്ടീവി മോളിക്യൂള്‍സിന്റെയും മറ്റും ഉത്പാദനത്തില്‍ ഒന്നാമത് ചൈനയാണ്.
ഇന്ത്യയിലെ 80 ശതമാനം മരുന്ന് നിര്‍മാണ കമ്പനികളും ആക്ടീവി മോളിക്യൂള്‍സും മറ്റും ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. ചൈനീസ് ഊര്‍ജ്ജ പ്രതിസന്ധി ഈ നിര്‍മാണ സാമഗ്രികളുടെ ക്ഷാമത്തിലേക്കും അതുവഴി വില വര്‍ധവിലേക്കും നയിച്ചേക്കും. രാജ്യത്തെ മരുന്നു കമ്പനികള്‍ ഒരുപക്ഷെ ഈ പ്രതിസന്ധിടെ നേരിടുന്നത് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചാകും.
അതേ സമയം ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കാതെ പൂര്‍ണമായും ഇന്ത്യയില്‍ മരുന്ന് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് ഇത് സുവര്‍ണാവസരമായാണ് വിലയിരുത്തുന്നത്. ചൈനീസ് കമ്പനികള്‍ ഉത്പാദനം കുറയ്ക്കുന്നതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മരുന്നുകളുടെ വില ഉയരും. പ്രത്യേകിച്ച് ഉത്പാദന ചെലവ് വര്‍ധിക്കാതെ ഉയര്‍ന്ന വിലയില്‍ മരുന്ന് വില്‍ക്കാന്‍ ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കാത്ത ് ഇന്ത്യന്‍ കമ്പനികളെ സഹായിക്കും. കൂടാതെ മരുന്ന് നിര്‍മാണത്തിന് ആവശ്യമായ ആക്ടീവി മോളിക്യൂള്‍സ് നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും ഇത് ഗുണം ചെയ്യും. ചൈനയില്‍ നിന്ന് ഇറക്കുമതി കുറയുന്നതോടെ കൂടുതല്‍ മരുന്ന് നിര്‍മാണ കമ്പനികള്‍ ഈ കമ്പനികളെ തേടിയെത്തും.
Read DhanamOnline in English
Subscribe to Dhanam Magazine