സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന ഡിമാന്‍ഡ് ഉയരുന്നതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന ഡിമാന്‍ഡ്  ഉയരുന്നതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
Published on

സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും മുടി, ചര്‍മ്മ സംരക്ഷണ ഇനങ്ങളുടെയും ഡിമാന്‍ഡ് വിപണിയില്‍ ഉയര്‍ന്നു വരുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. എന്നാല്‍ ഉപഭോക്താക്കള്‍ വിവേചന പ്രകാരം വാങ്ങിയുപയോഗിക്കുന്ന ഉല്‍പ്പന്ന വിഭാഗത്തില്‍പ്പെടുന്ന ഇത്തരം ഇനങ്ങളുടെ ആവശ്യകത സാധാരണ നിലയിലേക്ക് എപ്പോള്‍ എത്തുമെന്ന് ഉറപ്പു പറയാന്‍ കമ്പനിക്കാവുന്നില്ല.

സഞ്ചാര നിയന്ത്രണങ്ങളും വരുമാനം നഷ്ടപ്പെടലും വിവേചനാധികാര വിഭാഗങ്ങളായ മുടി സംരക്ഷണം, ചര്‍മ്മ സംരക്ഷണം, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ എന്നിവയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതായി സ്റ്റോക്ക്  എക്സ്ചേഞ്ച് ഫയലിംഗില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍  പറഞ്ഞു. രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ വിവിധ സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും കോവിഡ് -19 നെതിരെ പ്രതിരോധ നടപടികള്‍ എടുത്തുതുടങ്ങിയിരുന്നു. അതിര്‍ത്തികള്‍ അടയ്ക്കുക, പൊതു സ്ഥലങ്ങള്‍ അടയ്ക്കുക, ഗതാഗത സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുക എന്നിവ മൂലം വിതരണ ശൃംഖകള്‍ നിശ്ചലമാവുകയും ഡിമാന്‍ഡ് കുറയുകയും ചെയ്തിരുന്നു.

ആംഗ്ലോ-ഡച്ച് യൂണിലിവറിന്റെ പ്രാദേശിക ഘടകമായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മാര്‍ച്ച് പാദത്തിലെ വളര്‍ച്ച 7 ശതമാനം കുറഞ്ഞു.എന്നാല്‍ ഏപ്രിലില്‍ പ്രവര്‍ത്തന നിലവാരം 70 ശതമാനമായി ഉയര്‍ന്നെന്ന് കമ്പനി അറിയിച്ചു. അസമിലെ ഒരെണ്ണം ഒഴികെ ബാക്കി എല്ലാ ഫാക്ടറികളും വെയര്‍ഹൗസുകളും പ്രവര്‍ത്തിക്കുന്നുണ്ടിപ്പോള്‍. രാജ്യത്തെ മുന്‍നിര ഉപഭോക്തൃ ഉല്‍പ്പന്ന വിതരണ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലോക്ഡൗണില്‍ ഇളവുകള്‍ വന്നശേഷം സാധാരണ ഉത്പാദന നിലയുടെ 80-90% വരെ എത്തിക്കഴിഞ്ഞു. ലോക്ഡൗണിന്റെ പ്രാരംഭ കാലയളവില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച മിക്ക വിതരണക്കാരും ബിസിനസ്സിലേക്ക് തിരിച്ചെത്തിയതായി റിന്‍ ഡിറ്റര്‍ജന്റ്, ഡോവ് സോപ്പ് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com