മാസം 5 ലക്ഷം വരെ; പാപ്പര്‍ കേസുകളില്‍ ഇടനിലക്കാര്‍ക്കുള്ള പ്രതിഫലം നിശ്ചയിച്ച് കേന്ദ്രം

പാപ്പരത്വ ഹര്‍ജി ഫയല്‍ ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെും സഹായിക്കുന്ന പ്രൊഫഷണലുകള്‍ക്കുള്ള (Resolution/ Insolvency Professionals) കുറഞ്ഞ വേദന നിരക്ക് നിശ്ചയിച്ച് ഐബിബിഐ (The Insolvency and Bankruptcy Board of India). ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ശമ്പള നിരക്ക് നിലവില്‍ വരും. ഐബിബിഐയ്ക്ക് കീഴില്‍ എന്റോള്‍ ചെയ്ത ഇത്തരം പ്രൊഫഷണല്‍സ് ആണ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി പാപ്പരത്ത നടപടികള്‍ക്ക് നേതൃത്വം നല്‍തുന്നത്.

5 സ്ലാബുകളിലായാണ് ഐബിബിഐ കുറഞ്ഞ വേദനം നിശ്ചയിച്ചിരിക്കുന്നത്. 50 കോടി രൂപവരെയുള്ള കേസുകളില്‍ മാസം ഒരു ലക്ഷം രൂപയാണ് പ്രതിഫലം. 50 മുതല്‍ 500 കോടി വരെയുള്ളവയില്‍ 2 ലക്ഷം രൂപയാണ് കുറഞ്ഞ വേദനം. 500- 25,00 കോടി വരെയുള്ള കേസുകളില്‍ 3 ലക്ഷം രൂപയും 2,500-10,000 കോടി രൂപവരെ ഉള്‍പ്പെട്ടവയില്‍ 4 ലക്ഷം രൂപയുമാണ് മിനിമം പ്രതിഫലം.

10,000 കോടി രൂപയോ അതിന് മുകളിലോ ആണ് കേസിലെ തുകയെങ്കില്‍ മിനിമം പ്രതിഫലം5 ലക്ഷം രൂപ നല്‍കണം. നിലവില്‍ പാപ്പരത്വ നടപടികള്‍ക്ക് ഒരുങ്ങുന്ന സ്ഥാപനങ്ങളുമായി ചര്‍ച്ചനടത്തിയാണ് ഈ മേഖലയിലെ പ്രൊഫഷണലുകള്‍ പ്രതിഫലം നിശ്ചയിക്കുന്നത്. കുറഞ്ഞ പ്രതിഫലം സംബന്ധിച്ച് വ്യക്തത വന്നതോടെ പാപ്പര്‍ കേസുകളിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാഹിയിക്കുമെന്നാണ് വിലയിരുത്തല്‍.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it