ഒഎന്‍ഡിസിയുടെ ഭാഗമാവാന്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും

കറന്റ് അക്കൗണ്ടുളള ചെറുകിട കച്ചവടക്കാരെ ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിലേക്ക് ഉള്‍പ്പെടുത്താനുള്ള നടപടികളും ഐഡിഎഫ്‌സി ആരംഭിച്ചു
ഒഎന്‍ഡിസിയുടെ ഭാഗമാവാന്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും
Published on

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിന്റെ (ONDC) ഭാഗമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും (IDFC First Bank). ഇതു സംബന്ധിച്ച കരാര്‍ ഒഎന്‍ഡിസിയുമായി ബാങ്ക് ഒപ്പുവെച്ചു. ഒഎന്‍ഡിയുടെ ഭാഗമാവാനുള്ള പ്ലാറ്റ്‌ഫോം തയ്യാറായതായും ബാങ്ക് വ്യക്തമാക്കി.

ഐഡിഎഫ്‌സിയില്‍ കറന്റ് അക്കൗണ്ടുളള ചെറുകിട കച്ചവടക്കാരെ ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിലേക്ക് ഉള്‍പ്പെടുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഒഎന്‍ഡിസിയുടെ ഭാഗമാവുന്നതോടെ കച്ചവടക്കാരുടെ വില്‍പ്പന ഉയരുമെന്ന് ബാങ്കിന്റെ സിഇഒ ആയ ബി മാധവന്‍ പറഞ്ഞു.

നിലവില്‍ പേടിഎം, സ്‌നാപ്ഡീല്‍ ഉള്‍പ്പടെയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഒഎന്‍ഡിസിയുടെ ഭാഗമാണ്. ടെക് ഭീമന്‍ മൈക്രോസോഫ്്റ്റും ഒഎന്‍ഡിസിയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഏകദേശം 17 പ്ലാറ്റ്‌ഫോമുകള്‍ ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിന്റെ ഭാഗമാവും. ഇപ്പോള്‍ കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്തെ മുപ്പത്തിനാലോളം നഗരങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഒഎന്‍ഡിസി സേവനങ്ങള്‍ നല്‍കുന്നുണ്ട്.

എന്താണ് ഒഎന്‍ഡിസി (What is ONDC)

യുപിഐ (UPI) സേവനങ്ങള്‍ ഉപയോഗിക്കും പോലെ ഏതൊരു പ്ലാറ്റ്‌ഫോമില്‍ നിന്നും ഉപയോഗിക്കാനാവുന്ന ഇ-കൊമേഴ്‌സ് നെറ്റ്വര്‍ക്ക് ആണ് ഒഎന്‍ഡിസി. ആപ്ലിക്കേഷന്‍ ഏതായാലും ഉപഭോക്താക്കള്‍ക്ക് ഒഎന്‍ഡിസി നെറ്റ്വര്‍ക്കിലെ വില്‍പ്പനക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. ഒരു ഇ-കൊമേഴ്സ് (E- Commerce Company) കമ്പനികളുടെയും സഹായമില്ലാതെ തന്നെ ഒഎന്‍ഡിസിയിലൂടെ വലിയ നെറ്റ്വര്‍ക്കിന്റെ ഭാഗമാകാമെന്നതാണ് ചെറുകിട സംരംഭകരെ സംബന്ധിച്ചുള്ള നേട്ടം.

കൂടുതല്‍ സേവനങ്ങള്‍ വിവിധ വില നിലവാരത്തില്‍ ലഭിക്കുമെന്നതാണ് ഒന്‍ഡിസി പ്ലാറ്റ്‌ഫോം കൊണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണം. പ്രാദേശിക തലത്തില്‍ ചെറുകിട കച്ചവടക്കാര്‍ ഒഎന്‍ഡിസിയുടെ ഭാഗമാവുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ ഡെലിവറിയും സാധ്യമാവും. ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്ന് വമ്പന്‍ ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന മത്സരം നേരിടാന്‍ ചെറുകിട കച്ചവടക്കാരെ പ്ലാറ്റ്ഫോം പ്രാപ്തരാക്കും എന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com