ജമ്മു കശ്മീരില്‍ 59 ലക്ഷം ടണ്‍ ലിഥിയം ശേഖരം കണ്ടെത്തി, രാജ്യത്ത് ആദ്യം

ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ലിഥിയം
image:canva
image:canva
Published on: 

ഇന്ത്യയില്‍ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍- ഹൈമന മേഖലയിലാണ് ലിഥിയത്തിന്റെ ശേഖരം ഉള്ളത്. 59 ലക്ഷം ടണ്‍ ലിഥിയമാണ് ഇവിടെയുണ്ടെന്നാണ് ജിയോളജിക്കള്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചത്.

ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ലിഥിയം. നിലവില്‍ ഓസ്‌ട്രേലിയ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ലിഥിയം ഇറക്കുമതി ചെയ്യുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com