ആമസോണില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍

ഏപ്രില്‍ അവസാനത്തോടെ 9000 ജീവനക്കാരെ പിരിച്ചുവിടും
image:@canva
image:@canva
Published on

ആമസോണില്‍ നിന്നും 9000 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്ന് കമ്പനി സിഇഒ ആന്‍ഡി ജാസി അറിയിച്ചു. ആമസോണ്‍ വെബ്‌സര്‍വീസ്, പരസ്യം, ലൈവ് ഗെയിം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ച് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നാണ് പിരിച്ചുവിടല്‍.

ഏപ്രില്‍ അവസാനത്തോടെ ഈ 9000 ജീവനക്കാരുടെ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പിരിച്ചുവിടലാകും ഇത്. രണ്ടു മാസം മുന്‍പ് 18000 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേസമയം ചില പ്രധാന മേഖലകളില്‍ ആമസോണ്‍ നിയമനം തുടരുമെന്നും ആന്‍ഡി ജാസി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com