മൂലധന നിക്ഷേപത്തില്‍ വര്‍ധനവ്; വമ്പന്‍ ഓര്‍ഡറുകള്‍ നേടി ഇന്ത്യൻ കമ്പനികള്‍

കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയത് കൊണ്ട് വലിയ കമ്പനികള്‍ക്ക് നേട്ടമായി. ഈ മേഖലയിലെ 25 പ്രമുഖ പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മൊത്തം ലഭിച്ചത് 10.27 ലക്ഷം കോടി രൂപയുടെ ഓര്‍ഡറുകള്‍. മുന്‍ വര്‍ഷം ഇത് 9.36 ലക്ഷം കോടി രൂപയായിരുന്നു.

ഓര്‍ഡറുകള്‍ ലഭിച്ച കമ്പനികളില്‍ മുന്നില്‍ എന്‍ജിനിയറിംഗ്, നിര്‍മാണ കമ്പനിയായ ലാര്‍സെന്‍ ട്യൂബ്രോ (എല്‍ &ടി) യാണ് 4 ലക്ഷം കോടി രൂപ. തൊട്ടു പിന്നിലായി പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്-91,336 കോടി രൂപ, ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്‌സ് - 81,874 കോടി രൂപ, ഭാരത് ഇലക്ട്രോണിക്‌സ്- 60,690 കോടി രൂപ എന്നിങ്ങനെയാണ് ഓര്‍ഡറുകള്‍ ലഭിച്ചത്.

എല്‍&ടി, ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്‌സ് ഓഹരികളില്‍ കഴിഞ്ഞ ഒരു മാസമായി മുന്നേറ്റം ഉണ്ടായിട്ടുണ്ട്.

എല്‍&ടി ഒന്നാമത്

എല്‍&ടി, അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഓര്‍ഡര്‍ ബുക്ക് (i)5 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി 5,000 കോടി രൂപയുടെ മൂലധന നിക്ഷേപം കമ്പനി നടത്തുകയാണ്. ഡാറ്റ സെന്റര്‍, ഇലക്ട്രോലൈസര്‍ പ്ലാന്റ് എന്നിവ സ്ഥാപിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായിട്ടാണ് 70% ഓര്‍ഡറുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

സ്വകാര്യ മേഖലയിലും പൊതുമേഖലയിലും മൂലധന നിക്ഷേപം വര്‍ധിക്കുന്നത് കൊണ്ട് റോഡുകള്‍, ഊര്‍ജ ഉത്പാദനം, വിതരണം, വെള്ളം, കെട്ടിടങ്ങളുടെ നിര്‍മാണം എന്നീ പദ്ധതികളില്‍ നിന്ന് വലിയ എന്‍ജിനീയറിംഗ് കമ്പനികള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹരിത ഊര്‍ജം, സെമി കണ്ടക്റ്റര്‍ ഉത്പാദനം, സോളാര്‍ മൊഡ്യൂളുകള്‍ എന്നിവയുടെ നിര്‍മാണത്തിന് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

(i) An order book is the list of orders that a trading venue uses to record the interest of buyers and sellers in a particular financial instrument. A matching engine uses the book to determine which orders can be fully or partially executed.

Related Articles
Next Story
Videos
Share it