ഇന്ത്യന്‍ സ്‌കിന്‍ കെയര്‍ വിപണിയിലേക്ക് ഒരു ബ്രാന്‍ഡ് കൂടിയെത്തുന്നു

സൗത്ത് ഏഷ്യയിലെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ ഇന്‍ഡെ വൈല്‍ഡ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. സൗത്ത് ഏഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും സംരംഭകയുമായ ദിപ ബുള്ളര്‍-ഖോസ്ലയുടെ ഉടമസ്ഥതയിലുള്ള ഇന്‍ഡെ വൈല്‍ഡാണ് ഇന്ത്യയിലേക്കെത്തുന്നത്. നൈകയുമായുള്ള സഹകരണത്തോടെയാണ് ഈ ബ്രാന്‍ഡിന്റെ ഇന്ത്യയിലേക്കുള്ള വരവ്.

കാനഡ ആസ്ഥാനമായുള്ള ദി ഓര്‍ഡിനറി പോലുള്ള അന്താരാഷ്ട്ര ബ്യൂട്ടി ബ്രാന്‍ഡുകളും നൈകയുടെ പങ്കാളിത്തത്തോടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഇന്‍ഡെ വൈല്‍ഡിന്റെ ലോഞ്ച്. 2021 ഒക്ടോബറില്‍ സ്ഥാപിതമായ ഇന്‍ഡെ വൈല്‍ഡ് ആദ്യം യുഎസിലും കാനഡയിലും പിന്നീട് യുകെയിലും പ്രവര്‍ത്തനമാരംഭിച്ചു.

സോഗാല്‍ വെഞ്ചേഴ്സിന്റെ നേതൃത്വത്തില്‍ കമ്പനി അടുത്തിടെ 3 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. മൊത്തത്തില്‍ 30 മില്യണ്‍ ഡോളറാണ് ബ്രാന്‍ഡിന്റെ മൂല്യം. ''ആദ്യ പാദത്തില്‍ ഞങ്ങള്‍ ഏകദേശം 500,000 ഡോളറിന്റെ വില്‍പ്പനയാണ് നടത്തിയത്. പിന്നീട് അത് സ്ഥിരമായി'' ഖോസ്ല പറഞ്ഞതായി ഇക്കണോമിക് ടൈംസ് പറഞ്ഞു. ഇന്ത്യ ഞങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നായിരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it