ഇന്ത്യയില്‍ അതിവേഗ വളര്‍ച്ചയുമായി ആമസോണ്‍ പ്രൈം വീഡിയോ

ആഗോളതലത്തില്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ (എപിവി) അതിവേഗം വളരുന്ന വിപണികളിലൊന്നായി ഇന്ത്യ. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ ഉള്ളടക്കം കൊണ്ടുവരുന്നതിനും രാജ്യത്തെ വലിയ പ്രേക്ഷകരിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനുമുള്ള നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി മൊബൈലില്‍ മാത്രമായുള്ള പ്ലാന്‍ കൊണ്ടുവരുന്നതിന് ആമസോണ്‍ പ്രൈം വീഡിയോ അടുത്തിടെ എയര്‍ടെല്ലുമായി സഹകരിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി ഹോട്ട്സ്റ്റാര്‍, സീ 5 തുടങ്ങിയവയോടെയാണ് ആമസോണ്‍ മത്സരിക്കുന്നത്.
'കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ രാജ്യത്ത് ഉണ്ട്, വളരെ ക്രമാനുഗതമായി വളരുകയാണ്. രാജ്യത്തെ 4,300 നഗരങ്ങളിലും പട്ടണങ്ങളിലുമുള്ളവര്‍ എപിവിയിലൂടെ വീഡിയോകള്‍ കാണുന്നു, പ്രൈം, എപിവി എന്നിവയുടെ അതിവേഗം വളരുന്ന വിപണികളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.''ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഡയറക്ടറും കണ്‍ട്രി ജനറല്‍ മാനേജറുമായ ഗൗരവ് ഗാന്ധി പറഞ്ഞു.
ഓണ്‍ലൈനിലൂടെ വിഡിയോകള്‍ കാണുന്നതിന് കൂടുതല്‍ ഉപഭോക്താക്കളുണ്ട്, അടുത്ത മൂന്ന്, നാല് വര്‍ഷങ്ങളില്‍ ടെലിവിഷന്‍ കാണുന്നവരെപ്പോലെ ധാരാളം ആളുകള്‍ ഓണ്‍ലൈനില്‍ വീഡിയോ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ട്രീമിംഗ് സേവനങ്ങളുടെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ഒന്നിലധികം കാരണങ്ങളുണ്ട്. താങ്ങാനാവുന്ന ഡാറ്റ, മൊബൈല്‍ ഫോണുകളുടെ ലഭ്യത, ഇടപഴകുന്ന ഉള്ളടക്കം തുടങ്ങിയ ഘടകങ്ങള്‍ ഉപഭോക്താക്കളെ ഈ സ്ട്രീമിംഗ് വിഡിയോ കാണാന്‍ പ്രേരിപ്പിച്ചു. ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും ഷോകളിലും എ പി വി വളരെയധികം നിക്ഷേപം നടത്തിവരികയാണെന്നും ഗൗരവ് ഗാന്ധി.
'ഞങ്ങളുടെ ഇന്ത്യന്‍ ഷോകള്‍ ലോകമെമ്പാടുനിന്നും ആളുകള്‍ കാണുന്നുണ്ട്. നമ്മുടെ ഇന്ത്യന്‍ വിഡിയോകളുടെ അഞ്ച് ഉപഭോക്താക്കളില്‍ ഒരാള്‍ ഇന്ത്യക്ക് പുറത്താണ്. '' അദ്ദേഹം പറഞ്ഞു.


Related Articles
Next Story
Videos
Share it