Begin typing your search above and press return to search.
ലാബിൽ നിർമിച്ച ഏറ്റവും വലിയ വജ്രം ഇന്ത്യയിൽ
ലാബിൽ നിർമിക്കപ്പെട്ട ഏറ്റവും വലിയ വജ്രമെന്ന അംഗീകാരം പ്രൈഡ് ഓഫ് ഇന്ത്യ എന്ന പേരിൽ എത്തീരിയൽ ഗ്രീൻ ഡയമണ്ട് (Ethereal Green Diamond) എൽ എൽ സി എന്ന ഇന്ത്യൻ കമ്പനി പുറത്തിറക്കിയ വജ്രത്തിന് ലഭിച്ചിരിക്കുന്നു . ഇതിന്റെ തൂക്കം 30.18 ക്യാരറ്റ് (carat ).
അന്താരാഷ്ട്ര ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തിയ ഈ വജ്രം അമേരിക്കയിൽ നടക്കുന്ന ലാസ് വെഗാസ് ഷോയിൽ പ്രദർശിപ്പിക്കും.
കെമിക്കൽ വേപ്പർ ഡെപോസിഷൻ (Chemical Vapour Deposition) പ്രക്രിയയിലൂടെ യാണ് വജ്രം വികസിപ്പിച്ചതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റർ ഹിരാവ് അനിൽ വിരാനി പറഞ്ഞു. ഈ വജ്രം നിറത്തിനും, വ്യക്തതക്കും (clarity) വിലയിരുത്തപെട്ടതാണ്. പരുക്കൻ പരലുകളിൽ നിന്ന് വികസിപ്പിക്കുന്ന വജ്രം 4 ആഴ്ചകൾ കൊണ്ടാണ് പൂർണ രൂപം പ്രാപിക്കുന്നത്.
2021 ആഗസ്റ്റിൽ ഇതേ കമ്പനി വജ്രം ലാബിൽ വികസിപ്പിച്ചിരുന്നു. "ഫ്രീഡം ഓഫ് ഇന്ത്യ' എന്ന് പേര് നല്കപ്പെട്ട വജ്രത്തിന്റെ തൂക്കം 14.6 ക്യാരറ്റയിരുന്നു. പരമ്പരാഗതമായി റഷ്യ, ബോട്സ്വാന, കോംഗോ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് വജ്രം ഖനനം ചെയ്ത് എടുക്കുന്നതിൽ മുന്നിൽ, എന്നാൽ ഇപ്പോൾ ലാബിൽ വികസിപ്പിക്കുന്ന വജ്രത്തിനും വൻ ഡിമാന്ററാണ്.
2020 ൽ ലാബ് നിർമിത വജ്രത്തിന്റെ വിപണി 19.3 ശതകോടി ഡോളറായിരുന്നു. 2030 ൽ വിപണി 9.4 % സംയുക്ത വാർഷിക വളർച്ച കൈവരിച്ച് 49.9 ശതകോടി ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നു.
Next Story
Videos