ആയുഷ് ഔഷധങ്ങളുടെ കയറ്റുമതിയില്‍ നിന്ന് 23 ശതകോടി ഡോളര്‍ നേടാന്‍ ഇന്ത്യ

2015 മുതല്‍ 2021 വരെ മൊത്തം കയറ്റുമതി വരുമാനം 18.2 ശതകോടി ഡോളര്‍
ആയുഷ് ഔഷധങ്ങളുടെ കയറ്റുമതിയില്‍ നിന്ന് 23 ശതകോടി ഡോളര്‍ നേടാന്‍ ഇന്ത്യ
Published on

ആയുഷ് ഔഷധങ്ങളുടെ കയറ്റുമതി വരുമാനം 2024 -25 ഓടെ 23 ശതകോടി ഡോളറാകുമെന്ന് കേന്ദ്ര തുറമുഖ, ആയുഷ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ പ്രഖ്യാപിച്ചു. 2020 -21 മുതല്‍ 2024 -25 കാലയളവില്‍ ആയുഷ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 26 % വര്‍ധിക്കും.

രക്ത സമ്മര്‍ദ്ദത്തിനും, വന്ധ്യതയ്ക്കും, കായിക താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്ന അശ്വഗന്ധ എന്ന ഔഷധത്തിനാണ് വിദേശ വിപണിയില്‍ വന്‍ ഡിമാന്‍ഡ്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രകൃതിദത്തമായ ഔഷധങ്ങളില്‍ അശ്വഗന്ധക്ക് പ്രഥമ സ്ഥാനമാണ്.

ആയുഷ് ഔഷധങ്ങളും ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി ആയുഷ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 25 രാജ്യങ്ങളുമായി ആയുഷ് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാനും, ഗവേഷണവും, വികസനവും നടത്താനുമായി ആയുഷ് പാര്‍ക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയില്‍ ഉള്ള വ്യവസായങ്ങളുടെ സഹകരണത്തോടെ യാണ് നടപ്പാക്കുന്നത്. അടുത്തിടെ നടന്ന ആയുഷ് ഉച്ചകോടിയില്‍ 9000 കോടി രൂപയുടെ നിക്ഷേപ പ്രതിബദ്ധതകളാണ് ലഭിച്ചത്.

ഡിസംബര്‍ 11 ന് മൂന്ന് ദേശിയ ആയുഷ് സ്ഥാപനങ്ങള്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉല്‍ഘാടനംചെയ്യും. ഗോവയില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, ഡല്‍ഹിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപതി, ഗാസിയബാദില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്‍ എന്നിവയാണ്. ഗവേഷണത്തിനും,വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനും, ആയുഷില്‍ അന്താരാഷ്ട്ര സഹകരണത്തിനും പുതിയ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com