Begin typing your search above and press return to search.
പുതിയ നെല്‍വിത്ത് അവതരിപ്പിച്ച് കേന്ദ്രം ജല ഉപഭോഗം 60 ശതമാനം കുറയ്ക്കും
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ വികസിപ്പിച്ച വിവിധ വിളയിനങ്ങള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത്. അതില്‍ ഏറ്റവും ശ്രദ്ധയമായാത് പുസ ബസുമതി 1979, പുസ ബസുമതി 1985 എന്നീ നെല്‍ വിത്തുകളാണ്. സാധാരണ രീതിയില്‍ വിത്തു വിതച്ച് 20 മുതല്‍ 30 ദിവസങ്ങള്‍ക്ക് ശേഷം ആണ് കര്‍ഷകര്‍ ഞാറു നടുന്നത്. എന്നാല്‍ കീടങ്ങളെ അതി ജീവിക്കാന്‍ തക്ക പ്രതിരോധ ശേഷിയുള്ള ഈ വിത്തുകള്‍ നേരിട്ട് പാടത്ത് വിതയ്ക്കാം.
വിത്ത് വിതയ്ക്കുന്നതിന് മുമ്പ് ഒരു തവണ മാത്രം മണ്ണ് നനച്ച് കൊടുത്താല്‍ മതിയാകും. ഇത് അമിതമായി ഉണ്ടാകുന്ന ജല ഉപഭോഗം കുറയ്ക്കും. സാധാരണ രീതിയില്‍ ഒരു കിലോ അരി ഉത്പാദിപ്പിക്കാന്‍ 3000 മുതല്‍ 5000 ലിറ്റര്‍ വെള്ളം വേണ്ടിവരും. പുതിയ വിത്തിനങ്ങള്‍ ജല ഉപഭോഗം 50 മുതല്‍ 60 ശതമാനം വരം കുറയ്ക്കും. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യും. എന്നാണ് വിലയിരുത്തല്‍. കൂടാതെ തൊഴിലാളികളുടെ എണ്ണവും കുറയ്ക്കാനാകും.
മാറുന്ന കാലവസ്ഥയില്‍ ഇണങ്ങുന്ന, കൂടുതല്‍ പോഷക ഗുണമുള്ള വിത്തുകള്‍ വികസിപ്പിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇനം നെല്ല് ഉള്‍പ്പടെ 35 പ്രത്യേക വിളകളാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. വരള്‍ച്ചയെ പ്രതിരോധിക്കുന്ന വിവിധ ഇനം ചെറു പയര്‍, രോഗ പ്രതിരോധ ശേഷിയുള്ള ഗോതമ്പ്, അതിവേഗം വളരുന്ന സോയബീന്‍ തുടങ്ങിയവ പുതിയ വിള ഇനങ്ങളില്‍ ഉള്‍പ്പെടും.
Next Story
Videos