കുക്കുമ്പര്‍ കയറ്റുമതിയില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം

കുക്കുമ്പര്‍ (വെള്ളരി) കയറ്റുമതിയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യ. അച്ചാര്‍ ഉണ്ടാകുന്ന ഘെര്‍കിന്‍സ് (gherkins) എന്ന വെള്ളരിക്ക ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി ചെയ്തത് 1 ,23 ,846 ടണ്‍ ആണെന്നാണ് റിപ്പോര്‍ട്ട്. അതിലൂടെ 114 ദശലക്ഷം ഡോളര്‍ നേടി . 2020-21 ല്‍ 2 ,23 515 ടണ്‍ കയറ്റുമതി ചെയ്തത് വഴി രാജ്യത്തിന് ലഭിച്ചത് 223 ദശലക്ഷം ഡോളര്‍.

ഘെര്‍കിന്‍സ് എന്ന പച്ചക്കറി ഇനം രണ്ടു വിഭാഗമായിട്ടാണ് കയറ്റുമതി ചെയ്യുന്നത് - വിനാഗിരിയോ അസിറ്റിക് ആസിഡ് പ്രിസര്‍വേറ്റീവ് ഉപയോഗിച്ചു സൂക്ഷിക്കുന്ന 'ഘെര്‍കിന്‍സ്', വെള്ളരി രണ്ടാമത്തേത് താല്‍കാലികമായി സൂക്ഷിക്കുന്ന ഘെര്‍കിന്‍സ്, വെള്ളരി ഇനങ്ങള്‍.
1990 കളിലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസെസ്സഡ് ഫുഡ്‌സ് ഡെ വലൊപ്‌മെന്റ് അതോറിറ്റി ( A P E D A ) എന്നിവര്‍ അച്ചാര്‍ വെള്ളരിയുടെ കൃഷി, സംസ്‌കരണം, കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി പദ്ധതി ആരംഭിച്ചത്.തുടക്കം കര്‍ണാടകത്തില്‍ നിന്നായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്, തെലിംഗാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ അച്ചാര്‍ വെള്ളരിയുടെ ലോക ആവശ്യത്തിന്റെ 15 % ഉല്‍പ്പാാദിപ്പിക്കുന്നത് ഇന്ത്യയിലാണ് . കരാര്‍ അടിസ്ഥാനനത്തില്‍ 65,000 ഏക്കറിലാണ് കൃഷി നടത്തുന്നത്.
ശ്രീലങ്ക, ഇസ്രായേല്‍, ചൈന അമേരിക്ക, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, റഷ്യ, ജര്‍മ്മനി ദക്ഷിണ കൊറിയ, യു എസ് എ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാന ഉപഭോക്താക്കള്‍.
സംസ്‌കരിച്ച വെള്ളരി മൊത്തമായി വ്യാവസായിക അസംസ്‌കൃത വസ്തുവായും, കുപ്പികളില്‍ ഉടന്‍ കഴിക്കാന്‍ പാകത്തിനും കയറ്റുമതി ചെയ്യുന്നു. ശരാശരി ഒരു ഏക്കറില്‍ നിന്ന് 4 ടണ്‍ വെള്ളരി കര്ഷകന് ലഭിക്കും. 51 സംസ്‌കരണ യൂണിറ്റുകള്‍ നിലവിലുണ്ട്.


Related Articles
Next Story
Videos
Share it