Begin typing your search above and press return to search.
ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനം ഇടിയാന്‍ സാദ്ധ്യത
അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കിംഗ്, ധനകാര്യരംഗങ്ങളിലെ തകര്‍ച്ച ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കും. 2023-24ല്‍ വരുമാനം 9 ശതമാനം വരെ ഇടിഞ്ഞേക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ വിലയിരുത്തല്‍. അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ ഉള്‍പ്പെടെയുള്ള തകര്‍ച്ച ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വിദേശ വരുമാനത്തിന്റെ 30 ശതമാനവും ലഭിക്കുന്നത് ധനകാര്യമേഖലയില്‍ നിന്നാണ്. 15 ശതമാനം ഉപയോക്തൃമേഖലയില്‍ (കണ്‍സ്യൂമര്‍ സെക്ടര്‍) നിന്ന് ലഭിക്കുന്നു. ബാക്കി ആരോഗ്യപരിപാലനം, ജീവശാസ്ത്രം, ആശയവിനിമയം, ടെക്‌നോളജി, മീഡിയ മേഖലകളില്‍ നിന്നാണ്. 2022-23ല്‍ വരുമാന വളര്‍ച്ച 20 ശതമാനമാണെന്നാണ് വിലയിരുത്തലുകള്‍.
ചെലവ് ചുരുക്കലുണ്ടാകും
ഐ.ടി കമ്പനികളുടെ മൊത്തം ചെലവിന്റെ 70 ശതമാനവും ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനായാണ് വിനിയോഗിക്കുന്നത്. ശമ്പളവര്‍ദ്ധനയുണ്ടായത് ചെലവേറാന്‍ ഇടയാക്കിയിട്ടുണ്ട്.
ചെലവ് പരിമിതപ്പെടുത്തിയും ക്ലൗഡ് സേവനങ്ങള്‍, നിര്‍മ്മിത ബുദ്ധി (എ.ഐ) എന്നിവ കൂടുതലായി ഉപയോഗിച്ചും പ്രതിസന്ധി മറികടക്കാന്‍ കമ്പനികള്‍ ശ്രമിച്ചേക്കും.
Next Story
Videos