

വായുവില്‍നിന്ന് ശുദ്ധജലം ഉത്പാദിപ്പിച്ച് യാത്രക്കാര്‍ക്ക് നല്‍കാനുള്ള റെയില്‍വേയുടെ മോഹം പൂവണിഞ്ഞുതുടങ്ങി. സെക്കന്ദരാബാദ് സ്റ്റേഷനില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വെ ഇതിനുള്ള 'മേഘദൂത്' സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. ഈ കിയോസ്‌ക് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിച്ചുകൊണ്ട് പ്രതിദിനം 1,000 ലിറ്റര്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
'വെള്ളം സംരക്ഷിക്കുക, ജീവന്‍ സംരക്ഷിക്കുക' എന്ന ആശയത്തിന്റെ പിന്‍ബലത്തോടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി മൈത്രി അക്വാടെക് ആണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പീയൂഷ് ഗോയല്‍ വീഡിയോ ട്വീറ്റ് ചെയ്തു.പ്രകൃതിയെ ഒട്ടും നോവിക്കാതെ എയര്‍ ഫില്‍റ്ററിലൂടെ കടന്ന് കണ്ടന്‍സര്‍ പ്രതലത്തിലൂടെ ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ധാതുക്കള്‍ വേര്‍തിരിച്ച ശേഷം കുടിക്കാന്‍ യോഗ്യമാക്കുന്നു.തുടര്‍ന്ന് ടാങ്കില്‍ ശേഖരിക്കുന്നു.
കുപ്പിയില്‍ നിറച്ച ഒരു ലിറ്ററിന് എട്ട് രൂപ നല്‍കണം. സ്വന്തമായി കുപ്പി കൊണ്ടുവരുന്നവര്‍ക്ക് ലിറ്ററിന് 5 രൂപ മതിയാകും. ഗ്ലാസോടുകൂടി 300 മില്ലി ലിറ്ററിനു മൂന്നു രൂപ. പാത്രത്തില്‍ രണ്ടു രൂപയ്ക്കു നല്‍കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine